മലപ്പുറം വഴിക്കടവ് സ്വദേശിയായ റീൽസ് താരം ജുനൈദ് (30) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് വൈകിട്ട് 6.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
30ഓടെ മഞ്ചേരിയിൽ വെച്ചാണ് അപകടം നടന്നത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ജുനൈദിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല.
വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. റോഡരികിൽ രക്തം വാർന്ന് കിടക്കുന്ന ജുനൈദിനെ ബസിലെ യാത്രക്കാരാണ് ആദ്യം കണ്ടത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: Reels star Junaid dies in a road accident in Malappuram.