പാകിസ്താനിൽ ട്രെയിൻ റാഞ്ച്: 300 ബന്ദികളെ മോചിപ്പിച്ചു; 33 ബി.എൽ.എ. അംഗങ്ങൾ കൊല്ലപ്പെട്ടു

നിവ ലേഖകൻ

പാകിസ്താനിലെ ട്രെയിൻ റാഞ്ചലിൽ 300 ബന്ദികളെ പാകിസ്താൻ പട്ടാളം മോചിപ്പിച്ചു. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ ആക്രമണത്തിൽ 33 ബലൂച് ലിബറേഷൻ ആർമി അംഗങ്ങളും കൊല്ലപ്പെട്ടതായി പാക് പട്ടാളം അറിയിച്ചു. ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുന്ന തീവ്രവാദ സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി.

1948 മാർച്ചിൽ പാകിസ്താൻ സർക്കാർ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുൻ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാർ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷൻ ആർമി വാദിക്കുന്നു. ട്രെയിൻ റാഞ്ചുന്നതിന്റെ ദൃശ്യങ്ങൾ ബലൂച് ലിബറേഷൻ ആർമി പുറത്തുവിട്ടിരുന്നു.

ബോലൻ എന്ന സ്ഥലത്തുവച്ചാണ് തോക്കുധാരികളായ വലിയ സംഘം ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ട്രെയിൻ ബലമായി നിർത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തി യാത്രക്കാരെ തോക്കിന് മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി.

ബലൂച്ച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങൾ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Pakistani army freed 300 hostages after a train hijacking by the Baloch Liberation Army, resulting in the death of 33 BLA members.

Related Posts
പാക്-അഫ്ഗാൻ അതിർത്തിയിൽ വെടിവയ്പ്; സ്ഥിതിഗതികൾ ഗുരുതരം
Afghanistan Pakistan border firing

പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ കനത്ത വെടിവയ്പ് നടന്നു. രണ്ട് Read more

പാക് സൈനിക മേധാവിയായി അസിം മുനീർ; ചരിത്രപരമായ നിയമനം
Pakistan Defence Forces

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം Read more

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ; 72 ലോഞ്ച് പാഡുകൾ സജീവമാക്കി ബിഎസ്എഫ്
India infiltration attempt

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ഇതിനായി 72 ലോഞ്ച് Read more

പാകിസ്താനിൽ സൈനിക ആസ്ഥാനത്ത് ചാവേർ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
Pakistan military attack

പാകിസ്താനിലെ പെഷവാറിൽ അർധസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ മൂന്ന് Read more

പാകിസ്താനിൽ പശ ഫാക്ടറിയിൽ സ്ഫോടനം; 15 മരണം
Pakistan factory explosion

പാകിസ്താനിലെ ഫൈസലാബാദിൽ പശ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. 15 തൊഴിലാളികൾ മരിച്ചു;നിരവധി പേർക്ക് Read more

പാകിസ്താനിൽ കാർ ബോംബ് സ്ഫോടനം; 12 മരണം
Pakistan car bomb blast

പാകിസ്താനിൽ ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 12 Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

അഫ്ഗാൻ – പാക് ചർച്ച പരാജയം; യുഎസ് ഡ്രോൺ തർക്കം പ്രധാന കാരണം
US drone dispute

തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന പാകിസ്താൻ-അഫ്ഗാനിസ്ഥാൻ ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താൻ തങ്ങളുടെ മണ്ണിൽ നിന്ന് Read more

പാക് അതിര്ത്തിയില് ത്രിശൂല് സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നു
Trishul military exercise

പാക് അതിര്ത്തിയില് ഇന്ത്യന് സൈന്യം ത്രിശൂല് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര് 30 മുതല് Read more

ബലൂചിസ്ഥാൻ പരാമർശത്തിൽ സൽമാൻ ഖാനെതിരെ വിമർശനം; സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ
Salman Khan Balochistan

സൗദി അറേബ്യയിലെ ജോയ് ഫോറം 2025-ൽ സൽമാൻ ഖാൻ നടത്തിയ ബലൂചിസ്ഥാൻ പരാമർശം Read more

Leave a Comment