പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു. 1948 മാർച്ചിൽ പാകിസ്ഥാൻ സർക്കാർ ബലമായി ബലൂച്ച് പിടിച്ചടക്കിയതാണെന്നും മുൻ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാർ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷൻ ആർമി വാദിക്കുന്നു. ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷൻ ആർമി.
പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചുവെങ്കിലും നൂറിലേറെ പേർ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബലൂച്ച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. 30 പാക് സൈനികരും 16 ബലൂച്ച് ലിബറേഷൻ ആർമി അംഗങ്ങളും കൊല്ലപ്പെട്ടതായാണ് വിവരം.
തോക്കുധാരികളായ വലിയ സംഘം ബോലൻ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങൾ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ട്രെയിൻ ബലമായി നിർത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന് മുനയിൽ ഭീഷണിപ്പെടുത്തി നിർത്തുകയുമായിരുന്നു.
Story Highlights: Pakistani army rescued 104 hostages from a train attacked by the Baloch Liberation Army.