ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ നേരിടാൻ മാറ്റ് ഹെന്റിക്ക് കഴിയില്ലെന്ന് സ്ഥിരീകരിച്ചു. തോളിനേറ്റ പരിക്കാണ് ഹെന്റിയെ പിന്തള്ളിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിഫൈനലിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. മാർച്ച് 5ന് ലാഹോറിലായിരുന്നു സെമിഫൈനൽ മത്സരം.
ഹെന്റിയുടെ പകരക്കാരനായി നഥാൻ സ്മിത്ത് ന്യൂസിലൻഡ് ടീമിൽ ഇടം നേടി. ഫൈനലിന് തലേന്ന് ഹെന്റി പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ബൗളിംഗും ഫീൽഡിംഗും പരിശീലിച്ച ഹെന്റി ഫൈനലിൽ കളിക്കുമെന്ന പ്രതീക്ഷ ടീമിനുണ്ടായിരുന്നു. എന്നാൽ പരിക്ക് മൂർച്ഛിച്ചതോടെ താരത്തിന് പിന്മാറേണ്ടി വന്നു.
ഹെന്റിയുടെ പരുക്ക് ന്യൂസിലൻഡിന് കനത്ത തിരിച്ചടിയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ഹെന്റി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹെന്റിച്ച് ക്ലാസനെ പുറത്താക്കാനുള്ള ക്യാച്ചെടുക്കുന്നതിനിടെയാണ് പരുക്കേറ്റത്. പരുക്കിനെ തുടർന്ന് ഹെന്റി മൈതാനം വിട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു. ഫീൽഡിൽ ഡൈവ് ചെയ്യുന്നതും കാണാമായിരുന്നു.
ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് ഹെന്റിയുടെ പരുക്കിനെക്കുറിച്ച് സൂചന നൽകിയിരുന്നു. ഹെന്റിയെ സ്കാൻ ചെയ്തതായും കളിക്കാൻ എല്ലാ അവസരവും നൽകുമെന്നും സ്റ്റെഡ് പറഞ്ഞിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Story Highlights: Matt Henry ruled out of Champions Trophy final due to shoulder injury sustained during the semi-final against South Africa.