ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ജേക്കബ് തോമസ്?

BJP Kerala President

കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതായി സൂചന. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പേര് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെന്ന നിലയിലാണ് ജേക്കബ് തോമസിനെ പരിഗണിക്കുന്നത്. ഡൽഹിയിലെത്തി ജെ പി നദ്ദയുമായും അമിത് ഷായുമായും ജേക്കബ് തോമസ് കൂടിക്കാഴ്ച നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2020 ഫെബ്രുവരി 15നാണ് പി. എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായത്. നിലവിൽ ശോഭാ സുരേന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ഈ ആരോപണങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിൽ എത്തിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം ഇതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭാ സുരേന്ദ്രന് പ്രകാശ് ജാവദേക്കറുടെ പിന്തുണയുണ്ട്. എന്നാൽ അന്തിമ തീരുമാനമെടുക്കാൻ ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് ഉടൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് നിർണായകമാകും. പ്രസിഡൻറ് പദത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരെ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാൽ കെ സുരേന്ദ്രൻ തെറിക്കും. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ ഈയാഴ്ച്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ

തമിഴ്നാട് മാതൃകയിൽ കേരളത്തിലും ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ ആഴ്ച തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചകളും ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.

Story Highlights: Retired IPS officer Jacob Thomas is being considered for BJP Kerala state president, potentially replacing K. Surendran.

Related Posts
എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു
Arun Babu BJP

എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ Read more

  തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു; ഇന്നത്തെ വില അറിയാമോ?
Gold Rate Today

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 81,520 Read more

ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടി സജൽഖാൻ
National Junior Athletics Meet

സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലെ സീനിയർ കായിക താരം സജൽഖാൻ ദേശീയ ജൂനിയർ അത്ലറ്റിക് Read more

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു
Chettur Balakrishnan

ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ Read more

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു; റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത് ലംഘിച്ച് നിർമ്മാണം
Idukki landslide

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ Read more

ബിജെപിക്കെതിരെ രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് പ്രയോഗം ഇന്ന്?
Rahul Gandhi press conference

രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ Read more

  നൈജീരിയൻ ലഹരി കേസ്: മലയാളി ലഹരി മാഫിയയുമായി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി
കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗിയുൾപ്പെടെ നാലുപേർക്ക് പരിക്ക്
ambulance accident

കണ്ണൂരിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. പെരളശ്ശേരിയിൽ വെച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Amebic Meningitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ Read more

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
Vithura accident case

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ Read more

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kollam accident

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ Read more

Leave a Comment