ഭാരത പുഴ മാർച്ച് 7 ന് തിയേറ്ററുകളിൽ

Bharathapuzha

മാർച്ച് 7 ന് തിയേറ്ററുകളിൽ ‘ഭാരത പുഴ’ എത്തുന്നു. പ്രശസ്തമായ ‘ചെമ്മീൻ’ എന്ന ചിത്രത്തിന് ശേഷം മണപ്പുറത്തിന്റെ പച്ചമനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് ‘ഭാരത പുഴ’. ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ മണിലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചർ ചിത്രം കൂടിയാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സിജി പ്രദീപ് ആണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്. ദിനേശ് ഏങ്ങൂർ, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, ദിനേശ് പ്രഭാകർ, ശ്രീജിത് രവി, എം.ജി ശശി, മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യർ, സുനിൽ സുഖദ, ഗീതി സംഗീത, പാർവ്വതി പതിശേരി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി

ടി.എം ക്രിയേഷൻസിന്റെ ബാനറിൽ ഷാജി കുണ്ടായിലും നിയാസ് കൊടുങ്ങല്ലൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജോമോൻ തോമസും എഡിറ്റിംഗ് വിനു ജോയും നിർവഹിക്കുന്നു. രതി പതിശ്ശേരിയാണ് പ്രൊജക്ട് ഡിസൈനർ.

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി

റഫീക്ക് അഹമ്മദും എങ്ങണ്ടിയൂർ ചന്ദ്രശേഖരനും എഴുതിയ ഗാനങ്ങൾക്ക് സുനിൽകുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്. കലാസംവിധാനം സുനിൽ കൊച്ചന്നൂരും വസ്ത്രാലങ്കാരം നളിനി ജമീലയും നിർവഹിക്കുന്നു.

മേക്കപ്പ് രാധാകൃഷ്ണൻ തയ്യൂരും സൗണ്ട് ഡിസൈൻ ആനന്ദ് രാഗ് വേയാട്ടുമ്മലും ആണ്. സുനിൽ ബാലകൃഷ്ണൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിധിൻ വിശ്വംഭരൻ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

ആര്യ നാരായണൻ, പൃഥ്വി പ്രേമൻ, ശ്രാവൺ, ഹരികൃഷ്ണൻ എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരാണ്. ‘ഭാരത പുഴ’ മാർച്ച് 7-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി

Story Highlights: Malayalam film ‘Bharathapuzha,’ directed by Manilal and starring Siji Pradeep, is set to release in theaters on March 7.

Related Posts

Leave a Comment