3-Second Slideshow

മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശന വിലക്ക്: സെൻസർ ബോർഡിനെതിരെ കാതോലിക്കാ ബാവാ

Marco film ban

മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വൈകി ഉദിച്ച വിവേകമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിമർശിച്ചു. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ചിത്രത്തിലെ ചില അക്രമരംഗങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീയറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം ഒ. ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടി. പ്ലാറ്റ്ഫോമിലൂടെയും മൊബൈൽ ഫോണുകളിലൂടെയും ബഹുഭൂരിപക്ഷം ആളുകളും ചിത്രം കണ്ടുകഴിഞ്ഞ സാഹചര്യത്തിൽ സെൻസർ ബോർഡിന്റെ നടപടിക്ക് പ്രസക്തിയില്ലെന്നും കാതോലിക്കാ ബാവാ ചൂണ്ടിക്കാട്ടി. വിപണിയിൽ വിഷം വിൽക്കാൻ അനുമതി നൽകിയ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതിന് തുല്യമാണ് സെൻസർ ബോർഡിന്റെ നടപടിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു. യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിലുള്ള അക്രമരംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് സെൻസർ ബോർഡിന്റെ വിലയിരുത്തൽ.

മാർക്കോ സിനിമ ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിഷേധിച്ചിരുന്നു. ലോവർ കാറ്റഗറിയിലേക്ക് മാറ്റാനുള്ള അപേക്ഷയും സിബിഎഫ്സി തള്ളി. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. കൂടുതൽ രംഗങ്ങൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാമെന്നും സിബിഎഫ്സി അറിയിച്ചു.

  മുർഷിദാബാദ് സംഘർഷം: ബാധിത പ്രദേശങ്ങൾ ഗവർണർ സന്ദർശിച്ചു

ചിത്രത്തിന്റെ ഒ. ടി. ടി. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും വിശദീകരണമുണ്ട്.

‘മാർക്കോ’യ്ക്ക് തിയേറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. തക്ക സമയത്ത് ഇടപെടൽ നടത്താതെ ഇപ്പോൾ നിലപാടെടുക്കുന്നതിൽ എന്ത് പ്രസക്തിയെന്നും കാതോലിക്കാ ബാവാ ചോദിച്ചു.

Story Highlights: The Orthodox Church criticizes the Central Board of Film Certification’s decision to deny satellite broadcast permission for the film “Marco” as belated wisdom.

Related Posts
ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ച് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ
Pothichoru Distribution

സാമൂഹിക സേവനത്തിന് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം മാതൃകയാണെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് Read more

  അഴിമതിക്കെതിരെ കടുത്ത നടപടി: മുഖ്യമന്ത്രി
സർക്കാരിന്റെ മദ്യനയത്തിനെതിരെ ഓർത്തഡോക്സ് സഭ
liquor policy

മദ്യനയത്തിൽ തിരുത്തൽ വരുത്തണമെന്ന് ഓർത്തഡോക്സ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. യുവജനങ്ങളെ ലഹരിയിലേക്ക് തള്ളിവിടുന്ന Read more

സഭാ തർക്കം: നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
Malankara Church Dispute

മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചു. പള്ളികൾ വിഭജിക്കാനുള്ള നീക്കം Read more

എമ്പുരാൻ പ്രദർശനത്തിന് ഹൈക്കോടതിയുടെ അനുമതി
Empuraan film screening

എമ്പുരാൻ സിനിമയുടെ പ്രദർശനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ബിജെപി Read more

സഭാ തർക്കം: ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭാ മേധാവി
Church Dispute

പള്ളി തർക്കത്തിൽ ശാശ്വത സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് യാക്കോബായ സഭയുടെ നിയുക്ത കാതോലിക്ക Read more

കത്തോലിക്കാ വാഴിക്കൽ ചടങ്ങ്: സുരേഷ് ഗോപിക്ക് ക്ഷണം; ഓർത്തഡോക്സ് സഭ എതിർപ്പുമായി രംഗത്ത്
Katholika Vazhikal Ceremony

കേന്ദ്ര പ്രതിനിധി സംഘം കത്തോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. സുരേഷ് ഗോപിക്കും Read more

  ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ പ്രതികരണവുമായി വിൻസി അലോഷ്യസ്
മലങ്കര സഭാ തർക്കം: സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ഓർത്തഡോക്സ് സഭ
Malankara Church Dispute

മലങ്കര സഭയിലെ ഭരണ തർക്കത്തിൽ സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. Read more

മാർക്കോ പോലുള്ള സിനിമകൾ ഇനിയില്ല: ഷെരീഫ് മുഹമ്മദ്
Marco Movie Violence

മാർക്കോ സിനിമയിലെ അതിക്രൂര ദൃശ്യങ്ങൾ ചർച്ചയായതിന് പിന്നാലെ, ഇത്തരം സിനിമകൾ ഇനി നിർമ്മിക്കില്ലെന്ന് Read more

എലപ്പുള്ളി മദ്യ നിർമ്മാണശാല: സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ
Elappully Brewery

എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാല സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ രൂക്ഷവിമർശനം ഉന്നയിച്ചു. Read more

ജനകീയ സമിതിയുടെ രാഷ്ട്ര സേവാ പുരസ്കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക്
Janakeeya Samiti awards

ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൽ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര Read more

Leave a Comment