സിനിമയിലെ ലഹരിയും അതിക്രമവും: സെൻസർ ബോർഡിനെതിരെ രഞ്ജിനി

Censor Board

സിനിമയിലെ ലഹരി ഉപയോഗത്തിന്റെ അമിത പ്രാധാന്യത്തെ ചോദ്യം ചെയ്ത് നടി രഞ്ജിനി രംഗത്ത്. മാർക്കോ, ആർഡിഎക്സ് പോലുള്ള സിനിമകൾക്ക് സെൻസർ ബോർഡ് എങ്ങനെ അനുമതി നൽകിയെന്ന് നടി ചോദിച്ചു. സെൻസർ ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും സംസ്ഥാനതലത്തിൽ സെൻസർ ബോർഡ് രൂപീകരിക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ തലമുറയിലെ സംവിധായകർ കൂടുതൽ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും രഞ്ജിനി പറഞ്ഞു. കാമ്പുള്ള തിരക്കഥകളിൽ നിന്ന് കൊറിയൻ സിനിമകളുടെ മാതൃകയിലേക്ക് മലയാള സിനിമ വഴിമാറിപ്പോയെന്നും അവർ വിമർശിച്ചു. സിനിമ സെറ്റുകളിൽ തുടരുന്ന ലഹരി ഉപയോഗത്തിനെതിരെയും രഞ്ജിനി ശക്തമായി പ്രതികരിച്ചു.

സംസ്ഥാനത്ത് കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങൾക്കും സിനിമ സ്വാധീനം ചെലുത്തുന്നുണ്ടെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. വയലൻസിനും ലഹരിക്കും അമിത പ്രാധാന്യം നൽകുന്ന സിനിമകളെ പേരെടുത്ത് പറഞ്ഞായിരുന്നു രഞ്ജിനിയുടെ വിമർശനം. ലഹരി കേസിൽ പിടിക്കപ്പെട്ടിട്ടും പിന്നീട് വെറുതെ വിട്ട താരങ്ങളുടെ അനുഭവം നമുക്കു മുന്നിലുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.

സെറ്റുകളിലെ പോലീസ് പരിശോധന കർശനമാക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു. സെൻസർ ബോർഡ് ഉറക്കത്തിലാണോയെന്നും രഞ്ജിനി ചോദിച്ചു. ഇത്തരം സിനിമകൾക്ക് അനുമതി നൽകുന്ന സെൻസർ ബോർഡിനെതിരെയാണ് രഞ്ജിനിയുടെ പ്രധാന വിമർശനം.

ട്വന്റിഫോറിനോടാണ് രഞ്ജിനി തന്റെ പ്രതികരണങ്ങൾ അറിയിച്ചത്.

Story Highlights: Actress Ranjini criticizes the censor board for allowing movies that promote drug use and violence.

Related Posts
ജെഎസ്കെ സിനിമയ്ക്ക് സെൻസർ അനുമതി; റിലീസിനായി കാത്തിരിക്കുന്നുവെന്ന് പ്രവീൺ നാരായണൻ
Jsk movie censor clear

ജെഎസ്കെ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു. ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്തതിൽ Read more

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ; ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളിലേക്ക്?
Janaki Versus State of Kerala

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന Read more

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ സെൻസർ ബോർഡിന് മുന്നിലേക്ക്
Janaki V Vs State of Kerala

ജെ.എസ്.കെ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് മുന്നിലെത്തും. സിനിമയുടെ പേര് Read more

ജാനകി സിനിമാ വിവാദം: സെൻസർ ബോർഡ് നിലപാടിനെതിരെ സിനിമാ സംഘടനകൾ
censor board controversy

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിലപാടിനെതിരെ Read more

ജെ.എസ്.കെ സിനിമ: ജാനകി സീതയുടെ പവിത്രതയെ ഹനിക്കുന്നു; വിവാദ വാദവുമായി സെൻസർ ബോർഡ്
JSK Cinema Controversy

ജെ.എസ്.കെ സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് ഹൈക്കോടതിയിൽ വിചിത്ര വാദങ്ങൾ ഉന്നയിച്ചു. Read more

‘ജാനകി’ പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
Kerala High Court

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ Read more

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡ് നടപടിക്കെതിരെ ഫെഫ്ക സമരം പ്രഖ്യാപിച്ചു
FEFKA protest

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

ജാനകിക്ക് വെട്ട്; സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ്, പ്രതികരണവുമായി പ്രവീൺ നാരായണൻ
Janaki Vs State of Kerala

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ജാനകി Vs സ്റ്റേറ്റ് Read more

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ പേര് മാറ്റാൻ കാരണം ബോർഡ് പറഞ്ഞില്ല; ഹൈക്കോടതി ഇന്ന് പരിഗണിക്കും
Janaki Vs State of Kerala

"ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള" എന്ന സിനിമയുടെ പേര് മാറ്റാനുള്ള കാരണം Read more

ജെ.എസ്.കെ സിനിമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സംവിധായകൻ
JSK movie

ജെ.എസ്.കെ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തിരുന്നു. Read more

Leave a Comment