ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ സെമിഫൈനൽ സാധ്യതകൾ ശക്തമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെയാണ് പ്രോട്ടീസിന്റെ മത്സരം. ഗ്രൂപ്പ് ബിയിൽ നിന്ന് ഓസ്ട്രേലിയ ഇതിനകം സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കാം.
പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടൂർണമെന്റിൽ നിന്ന് പുറത്തായ ഇംഗ്ലണ്ടിനെതിരെയാണ് ഇന്നത്തെ മത്സരം. ഏറ്റവും കുറഞ്ഞ വ്യത്യാസത്തിൽ പോലും ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലെത്താം.
ഇംഗ്ലണ്ട് വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ ദക്ഷിണാഫ്രിക്ക പുറത്താകൂ. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് ബിയിലെ അഫ്ഗാനിസ്ഥാൻ സെമിയിൽ കടക്കും. എന്നാൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. കാരണം അഫ്ഗാനിസ്ഥാൻ യോഗ്യത നേടണമെങ്കിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ കുറഞ്ഞത് 207 റൺസിന് പരാജയപ്പെടുത്തണം.
ഇംഗ്ലണ്ടിന് 11.1 ഓവറിനുള്ളിൽ ലക്ഷ്യം പിന്തുടർന്നാലും അഫ്ഗാനിസ്ഥാന് സെമിയിൽ പ്രവേശിക്കാം. എന്നാൽ നിലവിലെ ഫോമിൽ ദക്ഷിണാഫ്രിക്ക ദുർബലരല്ല. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പ്രോട്ടീസ്. മത്സരം മഴ മൂലം ഉപേക്ഷിച്ചാലും ദക്ഷിണാഫ്രിക്കയ്ക്ക് നാല് പോയിന്റ് ലഭിക്കും.
നാല് പോയിന്റോടെ ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ഓസ്ട്രേലിയയുടേതിന് തുല്യമാകും. ക്രിക്കറ്റിലെ നിർഭാഗ്യ ടീം എന്നാണ് ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത്. കരുത്തരായ ടീം ആണെങ്കിലും ഇതുവരെ പ്രധാനപ്പെട്ട ഒരു കിരീടവും ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചിട്ടില്ല.
ഇതിഹാസങ്ങൾ അരങ്ങുവാണപ്പോഴും നിർഭാഗ്യമായിരുന്നു പലപ്പോഴും പ്രോട്ടീസിന്റെ കിരീട മോഹങ്ങളെ തല്ലിത്തകർത്തത്. എന്നാൽ ഇത്തവണ കടുത്ത നിർഭാഗ്യം ഉണ്ടായില്ലെങ്കിൽ ദക്ഷിണാഫ്രിക്ക സെമിയിൽ കടക്കുമെന്നാണ് വിലയിരുത്തൽ.
Story Highlights: South Africa is in a strong position to qualify for the semi-finals of the Champions Trophy, facing England today.