റംസാൻ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ശനിയാഴ്ച മുതൽ ഗൾഫ് രാജ്യങ്ങളിൽ വ്രതം ആരംഭിക്കും. സൗദി അറേബ്യയിലെ തമീർ, ഹോത്താ സുദൈർ നിരീക്ഷണാലയങ്ങളിൽ വെള്ളിയാഴ്ച വൈകിട്ട് ചന്ദ്രക്കല ദൃശ്യമായതായി സുപ്രീം കോടതി അറിയിച്ചു. ശഅബാൻ 29 പൂർത്തിയായതിനാൽ മാസപ്പിറവി നിരീക്ഷിക്കാൻ ജനങ്ങളോട് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റംസാൻ മാസത്തോടനുബന്ധിച്ച്, നല്ല പെരുമാറ്റം കാഴ്ചവെച്ച തടവുകാരെ മോചിപ്പിക്കാൻ യുഎഇ ഭരണാധികാരികൾ ഉത്തരവിട്ടു. തടവുകാരുടെ പിഴത്തുകയും ഭരണകൂടം ഏറ്റെടുക്കും. രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്ന തടവുകാർക്കാണ് മോചനം ലഭിക്കുക.
ഒമാനിലും ശനിയാഴ്ച റംസാൻ ആരംഭിക്കുമെന്ന് സുൽത്താനേറ്റ് മെയിൻ കമ്മിറ്റി അറിയിച്ചു. പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിലും ചന്ദ്രക്കല ദൃശ്യമായിട്ടുണ്ട്. തടവുകാർക്ക് പുതിയൊരു ജീവിതം ആരംഭിക്കാനും കുടുംബത്തിനും സമൂഹത്തിനും ക്രിയാത്മകമായി സംഭാവന നൽകാനുമുള്ള അവസരമാണ് മോചനം വഴി ലഭിക്കുന്നതെന്ന് ഭരണാധികാരികൾ വ്യക്തമാക്കി. മോചിതരായ തടവുകാർക്ക് എത്രയും വേഗം കുടുംബങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: Ramadan fasting begins in Gulf countries on Saturday following the sighting of the new moon.