മീററ്റിലെ തിരക്കേറിയ തെരുവിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് മന്ത്രി സോമേന്ദ്ര തോമറിന്റെ ബന്ധുവും ബിജെപി പ്രവർത്തകനുമായ നിഖിൽ തോമർ തന്റെ മഹീന്ദ്ര സ്കോർപിയോയിൽ സഞ്ചരിക്കുകയായിരുന്നു. റോഡരികിലെ പൂക്കടയ്ക്ക് മുന്നിൽ ഒരു ഇ-റിക്ഷ നിർത്തിയിട്ടതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്.
ഇ-റിക്ഷ ഡ്രൈവറോട് വാഹനം മാറ്റാൻ നിഖിൽ ആവശ്യപ്പെട്ടു. നിരവധി പൂക്കടകൾ ഉള്ള തിരക്കേറിയ തെരുവിലൂടെയാണ് നിഖിൽ തോമർ തന്റെ വാഹനത്തിൽ എത്തിയത്. ഒരു മിനിറ്റിലധികം ആ ഭാഗത്ത് കുടുങ്ങിയ നിഖിൽ, ഇ- റിക്ഷാ ഡ്രൈവറോട് മാറാന്\u200d ആവശ്യപ്പെട്ടു.
കടയ്ക്ക് മുന്നിൽ ഇ-റിക്ഷ നിർത്തിയിട്ടത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതായി നിഖിൽ ആരോപിച്ചു. കടയുടമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട നിഖിൽ തോമർ പിന്നീട് കടയുടമയെ മർദ്ദിക്കുകയായിരുന്നു. മറുവശത്ത് നിന്ന് ഒരു ഇ റിക്ഷ വരികയും കടയ്ക്ക് പുറത്ത് വച്ചിരുന്ന പൂച്ചട്ടികളില്\u200d ഇടിക്കാതിരിക്കാന്\u200d ഡ്രൈവറോട് നിര്\u200dത്താന്\u200d കച്ചവടക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അടിക്കൊടുവില്\u200d പൂച്ചട്ടികള്\u200d പൊട്ടുകയും ചെയ്തു. നാല് മിനിറ്റിൽ അധികം അടി തുടർന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മീററ്റിലെ ഇടുങ്ങിയ റോഡിൽ ഗതാഗതത്തെച്ചൊല്ലിയുണ്ടായ തര്\u200dക്കത്തെത്തുടര്\u200dന്ന് ആയിരുന്നു അടിപിടി.
Story Highlights: A video of Uttar Pradesh minister Somendra Tomar’s relative assaulting a flower vendor in Meerut has gone viral.