യന്തിരൻ സിനിമയുടെ കഥാപാത്ര സൃഷ്ടിയിലും പ്രമേയത്തിലും ഉള്ളടക്കത്തിലും ജിഗുബ എന്ന തമിഴ് മാസികയിൽ പ്രസിദ്ധീകരിച്ച കഥയുമായി വളരെ സാമ്യമുണ്ടെന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തൽ ശങ്കറിനെതിരായ പകർപ്പവകാശ ലംഘന പരാതിക്ക് കൂടുതൽ ബലം നൽകുന്നു. 1996 ൽ ജിഗുബയിൽ പ്രസിദ്ധീകരിച്ച കഥ അനുമതിയില്ലാതെ സിനിമയാക്കിയെന്നാരോപിച്ച് എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ പരാതിയിന്മേലാണ് നടപടി.
പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് ശങ്കർ കേസ് നേരിടുന്നുണ്ട്. യന്തിരൻ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കായി ശങ്കർ 11.5 കോടി രൂപ വാങ്ങിയതായി ഇ ഡി കണ്ടെത്തി. ഈ തുകയാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതായി ഇ ഡി അറിയിച്ചു.
തമിഴ് സംവിധായകൻ ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2010 ലെ ബോക്സ് ഓഫിസ് ഹിറ്റായ യന്തിരൻ, ഐശ്വര്യ റായിയെ നായികയാക്കി ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. ഒരു ശാസ്ത്രജ്ഞനും അയാൾ സൃഷ്ടിച്ച റോബോട്ടും തമ്മിലുള്ള സങ്കീർണ്ണ പ്രണയകഥ പറഞ്ഞ യന്തിരൻ, സാങ്കേതിക മികവിന്റെ പേരിലും രജനീകാന്തിന്റെ ഇരട്ട വേഷത്തിന്റെ പേരിലും ശ്രദ്ധ നേടി. ലോകമെമ്പാടുനിന്നും 290 കോടി രൂപയാണ് ചിത്രം നേടിയത്.
രജനീകാന്ത് നായകനായ യന്തിരൻ സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പകർപ്പവകാശം ലംഘിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.
Story Highlights: Enforcement Directorate attaches Shankar’s assets worth 10.11 crores in connection with the Enthiran film copyright infringement case.