അതിരപ്പള്ളിയിലെ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയായി

Anjana

Injured Elephant

അതിരപ്പള്ളിയിൽ മസ്തകത്തിൽ ഗുരുതരമായി മുറിവേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയാക്കിയതായി ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ അറിയിച്ചു. ആനയുടെ മുറിവിന് ഒരടിയോളം താഴ്ചയുണ്ടായിരുന്നു. മയക്കുവെടി വെച്ച് മയങ്ങി കിടന്ന സമയം മുതലെടുത്ത് മസ്തകത്തിലെ പഴുപ്പ് പൂർണമായി നീക്കം ചെയ്ത് പ്രാഥമിക ചികിത്സ പൂർത്തിയാക്കാനായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആനയുടെ ആദ്യഘട്ട ചികിത്സയ്ക്ക് ഒന്നര മാസം വേണ്ടിവരുമെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. നിലവിൽ ആന്റിബയോട്ടിക്കുകളും ഇൻജക്ഷനും ആനയ്ക്ക് നൽകിയിട്ടുണ്ട്. ആന പൂർണ ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട തുടർ ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും നിലവിൽ ശാന്തനായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെറ്റിലപ്പാറയിലെ ചിക്ലായിയിൽ നിന്നാണ് മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ ഇന്ന് രാവിലെ കണ്ടെത്തിയത്. കൂട്ടിന് ഏഴാറ്റുമുഖം ഗണപതിയും ഒപ്പമുണ്ടായിരുന്നു. ചാലക്കുടിപ്പുഴ നീന്തിക്കടന്ന് ഇരുവരും കാലടി പ്ലാന്റേഷനിലേക്കാണ് പോയത്.

  കേന്ദ്ര ബജറ്റ് കേരള വിരുദ്ധമെന്ന് എം.വി. ഗോവിന്ദൻ; ശശി തരൂരിനെ പ്രശംസിച്ച് സിപിഐഎം നേതാവ്

ഏഴാറ്റുമുഖം ഗണപതി അരികിൽ നിൽക്കെ മുറിവേറ്റ ആനയെ മയക്കുവെടി വെക്കുകയായിരുന്നു. വെടിയേറ്റ ആന ഗണപതിക്കൊപ്പം അല്പദൂരം മുന്നോട്ടു നീങ്ങിയെങ്കിലും പതിയെ മയങ്ങി. ഒപ്പമുണ്ടായിരുന്ന ചങ്ങാതിക്ക് ആപത്തു പിണഞ്ഞു എന്ന് മനസ്സിലായ ഏഴാറ്റുമുഖം ഗണപതി പലകുറി മുറിവേറ്റ കൊമ്പനെ മയക്കത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചു.

ആന താഴെ വീണതും ഗണപതിയെ റബർ ബുള്ളറ്റ് പ്രയോഗിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. മുറിവിൽ മരുന്നു വെച്ചശേഷം കുങ്കികളെ ഉപയോഗിച്ച് ആനയെ ഉയർത്തി. അതിനിടയിൽ ആന എഴുന്നേറ്റെങ്കിലും കോന്നി സുരേന്ദ്രനും, കുഞ്ചുവും, വിക്രവും ചേർന്ന് ആനയെ തള്ളി അനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു. ഒരു മണിക്കൂറെടുത്താണ് ആനയെ കോടനാട് അഭയാരണ്യത്തിൽ എത്തിച്ചത്.

Story Highlights: Injured wild elephant in Athirappally receives initial treatment, says Dr. Arun Zakaria.

Related Posts
അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി; രക്ഷാപ്രവർത്തനം ദുഷ്കരം
Athirappilly Elephant

അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് മയക്കുവെടി നൽകി. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആന രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. Read more

  ടി.പി. വധക്കേസ്: പരോൾ വിവാദത്തിൽ കെ.കെ. രമ ഹൈക്കോടതിയെ സമീപിക്കും
അതിരപ്പിള്ളിയിൽ മുറിവേറ്റ ആനയെ പിടികൂടാൻ ദൗത്യം
Athirappilly Elephant Rescue

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. മൂന്ന് കുങ്കിയാനകളെ ദൗത്യത്തിനായി Read more

അതിരപ്പിള്ളിയിലെ പരിക്കേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും
Athirappilly Elephant Rescue

അതിരപ്പിള്ളിയിലെ മസ്തകത്തിൽ ഗുരുതരമായി പരിക്കേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിലെ Read more

വന്യജീവി ആക്രമണം: സർക്കാരിനെതിരെ സിറോ മലബാർ സഭ
Wildlife Attacks

വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭാ നേതൃത്വം രൂക്ഷവിമർശനവുമായി രംഗത്ത്. Read more

വന്യജീവി ആക്രമണം: ശാശ്വത പരിഹാരമില്ലെന്ന് മന്ത്രി ശശീന്ദ്രൻ
Wild Animal Attacks

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരമില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടിലൂടെ പോകാൻ അനുമതി Read more

വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
Wildlife Attacks

വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം Read more

  വന്യജീവി ആക്രമണം: ശാശ്വത പരിഹാരമില്ലെന്ന് മന്ത്രി ശശീന്ദ്രൻ
പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത നിലയിൽ: കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ
Tiger Death

പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകൾ കണ്ടെത്തി. Read more

യുഡിഎഫ് മലയോര സമരയാത്രയ്ക്ക് കണ്ണൂരിൽ തുടക്കം
Malayora Yathra

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര സമരയാത്രയ്ക്ക് കണ്ണൂരിൽ Read more

വന്യജീവി ശല്യം: സർക്കാരിനെതിരെ വിമർശനവുമായി വിഡി സതീശൻ
wildlife attacks

മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യുഡിഎഫ് ജാഥ സംഘടിപ്പിച്ചതായി വിഡി സതീശൻ. Read more

വന്യജീവി ആക്രമണം: കഴിഞ്ഞ 14 വർഷത്തിനിടെ കേരളത്തിൽ 1,523 പേർ കൊല്ലപ്പെട്ടു
Wild Animal Attacks

കഴിഞ്ഞ പതിനാല് വർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ 1,523 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. Read more

Leave a Comment