ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാന്റെ ജവാദ് ഫറൂഖി ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം.

Anjana

ജവാദ്ഫറൂഖി ഭീകരവാദി ദക്ഷിണകൊറിയൻതാരം
ജവാദ്ഫറൂഖി ഭീകരവാദി ദക്ഷിണകൊറിയൻതാരം
Photo Credit: ESPN

ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരത്തെ ഭീകരവാദിയെന്ന് വിളിച്ച് ദക്ഷിണ കൊറിയൻ താരം.

എങ്ങനെയാണ് ഒരു ഭീകരവാദി സ്വർണ്ണം നേടുകയെന്ന് അദ്ദേഹം ചോദിച്ചു. ഒളിമ്പിക്‌സിൽ മത്സരിക്കാൻ ഇറാനിലെ ഭീകരസംഘടന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സിലെ അംഗമായ ഒരാൾക്ക് അനുമതി നൽകിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെയും അദ്ദേഹം വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തിൽ യുണൈറ്റഡ് ഫോർ നാവിദ് എന്ന സന്നദ്ധസംഘടനയും പ്രതികരിച്ചു.

ഇറാൻ താരമായ ജവാദ് ഫറൂഖിയ്ക്ക് ഒളിമ്പിക്സ് സ്വർണ മെഡൽ നൽകുവാനുള്ള തീരുമാനം രാജ്യാന്തര കായികരംഗത്തിനും ഇറാൻ കായികലോകത്തിനും ഒരു മഹാവിപത്താണ്. രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റിയുടെ മതിപ്പിനെയും അത് കളങ്കപ്പെടുത്തിയേക്കാം.

ഏറെക്കാലമായി തീവ്രവാദ സംഘടയിൽ അംഗമാണ് 41കാരനായ ഫറൂഖി. വർഷങ്ങളായി ആളുകളെ കൊന്നൊടുക്കുകയാണ് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സ്.
വിഷയത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി അന്വേഷണം കഴിയുന്നതുവരെ മെഡൽ അയോഗ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- വാർത്താകുറിപ്പിലൂടെ സംഘടന വ്യക്തമാക്കി.

Story highlight : South Korean athlete says Iranian athlete who won gold in shooting is a terrorist.