ന്യൂനപക്ഷ വിഭാഗങ്ങളിലെ സിവിൽ സർവീസ് പരീക്ഷാർത്ഥികൾക്ക് ഫീസ് റീഇംബേഴ്സ്മെന്റ് സ്കോളർഷിപ്പ്

Anjana

Civil Service Scholarship

ന്യൂനപക്ഷ വിഭാഗങ്ങളിലെ സിവിൽ സർവീസ് പരീക്ഷാർത്ഥികൾക്ക് ഫീസ് റീഇംബേഴ്സ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. കോഴ്‌സ് ഫീസിന് പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസിന് പരമാവധി 10,000 രൂപയും 2024-25 സാമ്പത്തിക വർഷത്തേക്ക് ലഭിക്കും. മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, അതിന്റെ ഉപകേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന ലഭിക്കും.

സ്ഥാപനം നടത്തുന്നതോ അംഗീകൃതമോ ആയ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. ഫീസ് ഒടുക്കിയതിന്റെ രസീതിയിൽ സ്ഥാപന മേധാവിയുടെ ഒപ്പ് വേണം. ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് വിതരണം. സർക്കാർ/യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം.

  കോട്ടയം നഴ്സിങ് കോളജ് റാഗിങ്: പരാതി ലഭിച്ചില്ലെന്ന് പ്രിൻസിപ്പൽ

അപേക്ഷകർക്ക് സ്വന്തം പേരിൽ ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ സ്ഥാപനമേധാവിയ്ക്ക് നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471 – 2300524, 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights: Minority students pursuing civil service coaching can apply for fee reimbursement scholarships until February 14.

Related Posts
സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്: അപേക്ഷാ സമയപരിധി നീട്ടി
CH Muhammed Koya Scholarship

കേരള സർക്കാർ ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് അപേക്ഷാ സമയപരിധി Read more

  രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളം ശക്തം; അസറുദ്ദീന് സെഞ്ച്വറി
ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്: അപേക്ഷാ സമയം നീട്ടി
APJ Abdul Kalam Scholarship

കേരളത്തിലെ ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിനുള്ള അപേക്ഷാ സമയം ഫെബ്രുവരി Read more

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: 1050 വിദ്യാർത്ഥികളുടെ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു
Kerala State Merit Scholarship

2024-25 അധ്യയന വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർത്ഥികളുടെ താൽക്കാലിക Read more

ഐഐടി, ഐഐഎം, ഐഐഎസ്‌സി വിദ്യാർഥികൾക്ക് ന്യൂനപക്ഷ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
Minority Scholarship IIT IIM IISC

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്‌സി Read more

മഹാരാഷ്ട്രയിൽ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയായി; ന്യൂനപക്ഷ ക്ഷേമത്തിന് പുതിയ പദ്ധതികൾ
Maharashtra madrasa teacher salary increase

മഹാരാഷ്ട്ര സർക്കാർ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി വർധിപ്പിച്ചു. മൗലാന ആസാദ് ഫിനാൻഷ്യൽ Read more

  മഹാകുംഭമേള: ഗംഗ, യമുന നദികളിലെ ജലം കുളിക്കാൻ യോഗ്യമല്ലെന്ന് റിപ്പോർട്ട്
ഡൽഹി കോച്ചിംഗ് സെന്റർ അപകടം: മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി സൂചന
Delhi coaching center accident

ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മൂന്ന് Read more

ഡൽഹിയിൽ കോച്ചിംഗ് സെന്റർ ബേസ്മെന്റിൽ വെള്ളം കയറി; ഒരു വിദ്യാർത്ഥി മരിച്ചു, രണ്ടുപേരെ കാണാതായി
Delhi coaching center flood

ഡൽഹിയിലെ ഒരു സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ ദുരന്തം സംഭവിച്ചു. കനത്ത മഴയെ Read more

Leave a Comment