2006-ൽ റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ കൊലപാതകക്കേസിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി ഇന്ന് റിയാദ് കോടതി വീണ്ടും പരിഗണിക്കും. ഏഴാം തവണയാണ് കോടതി ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുന്നത്. അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് നിരാശയാണ് ഫലം.
സൗദി ബാലൻ അനസ് അൽ ശാഹിരിയുടെ കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് അബ്ദുറഹീം. 34 കോടി രൂപ ദിയാധനം നൽകി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നൽകിക്കഴിഞ്ഞാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്.
എന്നാൽ, റഹീമിന്റെ കേസിൽ അസാധാരണമായ കാലതാമസമാണ് നേരിടുന്നത്. ഈ കാലതാമസത്തിന്റെ കാരണം നിയമസഹായ സമിതിക്കോ അഭിഭാഷകർക്കോ വ്യക്തമല്ല. റിയാദിലെത്തി ഒരു മാസത്തിനുള്ളിൽ കൊലപാതകക്കേസിൽ കുടുങ്ങിയ റഹീമിന്റെ മോചനത്തിനായി പ്രായമായ ഉമ്മയും കുടുംബവും കാത്തിരിക്കുകയാണ്. ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Story Highlights: A Kozhikode native, imprisoned in Saudi Arabia, awaits court decision on his release plea for the seventh time.