കേരളത്തിലെ സ്കൂൾ നേതൃത്വ അക്കാദമിക്ക് ദേശീയ അംഗീകാരം

നിവ ലേഖകൻ

School Leadership Academy

കേരളത്തിലെ സ്കൂൾ നേതൃത്വ അക്കാദമിക്ക് ദേശീയ അംഗീകാരം തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില് പ്രവര്ത്തിക്കുന്ന സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല് മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് – കേരള (സീമാറ്റ്-കേരള) ക്ക് 2023-24 ലെ പ്രവര്ത്തനങ്ങള്ക്ക് ദേശീയ നിലവാരത്തിലുള്ള അംഗീകാരം ലഭിച്ചു. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല് പ്ലാനിംഗ് ആന്റ് അഡ്മിനിസ്ട്രേഷന് (NIEPA) ധനസഹായത്തോടെ പ്രവര്ത്തിക്കുന്ന സ്കൂള് ലീഡര്ഷിപ് അക്കാദമി – കേരള (SLA-K) ആണ് ഈ അംഗീകാരത്തിന് അര്ഹമായത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂള് ലീഡര്ഷിപ് അക്കാദമികളുടെ പ്രവര്ത്തനങ്ങള് വിലയിരുത്തിയാണ് ഈ അവാര്ഡ് നല്കപ്പെട്ടത്. NIEPA വൈസ് ചാന്സലറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രതിനിധികളും അടങ്ങുന്ന ജൂറി അംഗങ്ങളാണ് SLA-K യുടെ പ്രവര്ത്തനങ്ങള് വിലയിരുത്തിയത്. ലഡാക്ക് ഉള്പ്പെടെ 29 സംസ്ഥാനങ്ങളിലെയും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെയും അക്കാദമികളുടെ പ്രവര്ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച പ്രവര്ത്തനത്തിനുള്ള അവാര്ഡ് നിശ്ചയിച്ചത്. SLA-K യുടെ വിവിധ പദ്ധതികളുടെ സമഗ്രമായ വിലയിരുത്തലാണ് അവാര്ഡിന് കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

NIEPA മാര്ഗനിര്ദേശങ്ങള് പാലിച്ചുകൊണ്ട് SLA-K തയ്യാറാക്കിയ ഇന്ററാക്ടീവ് മൊഡ്യൂളുകളും ഡോക്യുമെന്ററികളും യൂട്യൂബ് ചാനല് വീഡിയോകളും ഉന്നത നിലവാരമുള്ളതാണെന്ന് ജൂറി വിലയിരുത്തി. വിദ്യാഭ്യാസ ഓഫീസര്മാര്, ഹയര് സെക്കണ്ടറി സ്കൂള് പ്രിന്സിപ്പലുമാര്, ഹൈസ്കൂള് പ്രഥമാധ്യാപകര്, എല്. പി. /യു. പി. സ്കൂള് തലവന്മാര്, വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂള് കരിയര് മാസ്റ്റര്മാര്, പൊതുവിദ്യാഭ്യാസ വകുപ്പിലെ അനധ്യാപക ജീവനക്കാര് എന്നീ വിഭാഗങ്ങള്ക്കായി ചിട്ടപ്പെടുത്തിയ ശേഷി വികസന പരിപാടികളാണ് സീമാറ്റ്-കേരള നടപ്പിലാക്കുന്നത്.

  കേരളത്തിൽ വ്യോമയാന പഠനം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ അവസരം

സീമാറ്റ്-കേരളയുടെ BEYOND, ABSOLUTE, INFUSION, EVOLVE, PATH, INSPIRE എന്നീ നേതൃത്വ പരിശീലന പരിപാടികളിലെ SLA-K യുടെ പ്രവര്ത്തനങ്ങളും അവാര്ഡ് പരിഗണനയിലുണ്ടായിരുന്നു. സംസ്ഥാന സര്ക്കാരിന്റെ 100 ദിന കര്മ്മ പരിപാടിയുടെ ഭാഗമായി സീമാറ്റ്-കേരള മുന്നോട്ടുവെച്ച ‘സഹ്യകിരണം’ എന്ന ആശയവും ഗോത്ര മേഖലയിലെ വിദ്യാഭ്യാസ പ്രവര്ത്തകര്ക്ക് പ്രത്യേക പരിശീലനം നല്കാന് ആവിഷ്കരിച്ച RAAP (Recalibration of Approach and Attitude Programme) എന്ന പദ്ധതിയും അവാര്ഡ് ലഭിക്കാന് കാരണമായി. സമഗ്രശിക്ഷാ കേരളയുമായി സഹകരിച്ച് സീമാറ്റ്-കേരള വിദ്യാഭ്യാസ പ്രവര്ത്തകര്ക്കായി രൂപം നല്കിയ CPFSL (Certificate Programme in Functional School Leadership) ന്റെ നിര്വഹണത്തിലെ SLA-K യുടെ പങ്കും പ്രശംസനീയമായിരുന്നു. സീമാറ്റ്-കേരള ആവിഷ്കരിച്ച Progressive Edulead Programme (PEP), Data Based Insight (D-Sight)), National Concept Fair (NCF), National Leadership Exchange Programme (NLEP), State Constellation of Visionaries (SCV), INSTIL, ENRICH, KINDLE, SOAR, KSGF (Kerala School Grading Famework) തുടങ്ങിയ നൂതന പ്രവര്ത്തനങ്ങളും മറ്റ് സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും അനുകരിക്കേണ്ട മാതൃകകളാണെന്ന് അവാര്ഡ് കമ്മിറ്റി വിലയിരുത്തി. ഈ പദ്ധതികളുടെ വിജയകരമായ നടത്തിപ്പാണ് SLA-K യുടെ മികവിനെ പ്രതിഫലിപ്പിക്കുന്നത്. ഇത്തരം നൂതന പദ്ധതികളിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില് സുപ്രധാന മാറ്റങ്ങള് വരുത്താന് SLA-K ശ്രമിക്കുന്നു.

ജനുവരി 29 മുതല് 31 വരെ ന്യൂഡല്ഹിയില് സംഘടിപ്പിച്ച നാഷണല് റിവ്യൂ ആന്റ് പ്ലാനിംഗ് വര്ക്ക്ഷോപ്പില് വെച്ചാണ് അവാര്ഡ് പ്രഖ്യാപിച്ചത്. സീമാറ്റ്-കേരള ഡയറക്ടര് ഡോ. ജയപ്രകാശ് ആര്. കെ. യ്ക്ക് വേണ്ടി റിസര്ച്ച് ഓഫീസറും SLA-K യുടെ നോഡല് ഓഫീസറുമായ ഡോ. അനന്തകുമാര് എസ്.

  ബി.എസ്.സി നഴ്സിംഗ് സ്പെഷ്യൽ അലോട്ട്മെൻ്റ് നവംബർ 13-ന്

NIEPA വൈസ് ചാന്സലര് പ്രൊഫ. ശശികല വഞ്ചാരിയില് നിന്ന് അവാര്ഡ് ഏറ്റുവാങ്ങി. തെലുങ്കാന, മഹാരാഷ്ട്ര, ജാര്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സ്കൂള് ലീഡര്ഷിപ് അക്കാദമികള്ക്കും പുരസ്കാരങ്ങള് ലഭിച്ചു. ഈ അംഗീകാരം കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.

Story Highlights: Kerala’s School Leadership Academy receives national excellence award for its innovative programs and initiatives.

Related Posts
കേരളത്തിൽ വ്യോമയാന പഠനം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ അവസരം
Aviation Courses Kerala

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ വ്യോമയാന കോഴ്സുകൾക്ക് അവസരം. കൊമേഴ്സ്യൽ Read more

ബി.എസ്.സി നഴ്സിംഗ് സ്പെഷ്യൽ അലോട്ട്മെൻ്റ് നവംബർ 13-ന്
B.Sc Nursing Allotment

2025-26 അധ്യയന വർഷത്തിലെ ബി.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെൻ്റ് നവംബർ 13-ന് Read more

പി.എം.ശ്രീ പദ്ധതി മരവിപ്പിച്ചു; കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി
PM Shree scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി Read more

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും
SSK fund

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി Read more

  വന്ദേ ഭാരതിൽ ഗണഗീതം പാടിയ സംഭവം: വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പൽ
വന്ദേ ഭാരതിൽ ഗണഗീതം പാടിയ സംഭവം: വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പൽ
RSS Ganageetham controversy

വന്ദേ ഭാരത് ട്രെയിനിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിശദീകരണവുമായി എളമക്കര Read more

ബി.എസ്.സി നഴ്സിംഗ്: എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 11-ന്
BSc Nursing allotment

2025-26 അധ്യയന വർഷത്തിലെ ബി.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്ക് എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്പോട്ട് അലോട്ട്മെൻ്റ് Read more

പൊതു വിദ്യാഭ്യാസ പരിപാടികളിൽ പൊതു സ്വാഗതഗാനം; ആലോചനയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
Kerala education programs

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളിൽ പൊതുവായ സ്വാഗതഗാനം വേണ്ടെന്ന നിലപാടുമായി മന്ത്രി Read more

എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ 10-ന് കാണും: മന്ത്രി വി. ശിവൻകുട്ടി
SSK fund

രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചെന്ന് മന്ത്രി വി Read more

കാലിക്കറ്റ് വിസി നിയമനം: രാജ്ഭവൻ മുന്നോട്ട്, സാബുവിന്റെ ആവശ്യം തള്ളി
Calicut University VC

കാലിക്കറ്റ് സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവൻ മുന്നോട്ട് പോകുന്നു. സെർച്ച് കമ്മിറ്റിയിൽ Read more

എസ്എസ്കെ ഫണ്ടിനായി മന്ത്രി വി. ശിവൻകുട്ടി ഡൽഹിയിലേക്ക്; ഇന്ന് സി.പി.ഐ.എം നേതൃയോഗം
SSK fund

പി.എം. ശ്രീ പദ്ധതി മരവിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ എസ്എസ്കെ ഫണ്ട് നേടിയെടുക്കാൻ Read more

Leave a Comment