അതിരപ്പിള്ളിയിലെ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകി. രണ്ട് ഡോസ് മയക്കുവെടി വച്ച ശേഷം ആനയുടെ മുറിവിലെ പഴുപ്പ് നീക്കം ചെയ്ത് ആന്റിബയോട്ടിക്കുകൾ നൽകി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തിയത്. മയക്കുവെടി വയ്ക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
ആനയുടെ മസ്തകത്തിലെ മുറിവ് മറ്റാനകളുമായുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാണെന്ന് കണ്ടെത്തി. മുറിവിൽ ലോഹഭാഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ചികിത്സാ സംഘം വ്യക്തമാക്കി. വെടിയേറ്റുണ്ടായ പരിക്കല്ലെന്നും സ്ഥിരീകരിച്ചു.
കാട്ടാനക്കൂട്ടത്തിൽ നിന്ന് മാറ്റിയ ശേഷമാണ് ആനയെ മയക്കുവെടി വച്ച് ചികിത്സ നൽകിയത്. മയക്കം മാറാത്തതിനാൽ ആന മേഖലയിൽ തന്നെ തുടരുകയാണ്. മൂന്ന് ആനകൾക്കൊപ്പമായിരുന്നു മുറിവേറ്റ കാട്ടാനയെ കണ്ടെത്തിയത്.
രണ്ട് ദിവസമായി കാണാമറയത്തായിരുന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടത്തിനൊപ്പം കണ്ടെത്തിയത്. ആനയുടെ മസ്തകത്തിൽ മരുന്ന് വെച്ച് വിട്ടയച്ചു.
Story Highlights: A wild elephant in Athirapally was tranquilized and treated for an injury, not caused by a gunshot wound.