അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് മയക്കുവെടി

നിവ ലേഖകൻ

Wild Elephant

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി നൽകി ചികിത്സ ആരംഭിച്ചു. കാട്ടാനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ മാറ്റിയ ശേഷമാണ് മൂന്ന് തവണ മയക്കുവെടി വെച്ചത്. ഇതിൽ ഒരു തവണ ലക്ഷ്യം കണ്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മയക്കുവെടിയേറ്റ ആന വനമേഖലയിലേക്ക് നീങ്ങിയതിനാൽ ദൗത്യസംഘം പിന്തുടരുകയാണ്. ഇല്ലിക്കാടിന് സമീപമെത്തിയപ്പോഴാണ് ആന മയങ്ങിയത്. ഡോ.

അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തുന്നത്. രണ്ട് ദിവസം കാണാമറയത്തായിരുന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് മൂന്ന് ആനകൾക്കൊപ്പം കണ്ടെത്തിയത്. ആന മയങ്ങിക്കഴിഞ്ഞാൽ വിശദമായ ചികിത്സ ആരംഭിക്കും.

ആനയുടെ മസ്തകത്തിലെ മുറിവ് എങ്ങനെയുണ്ടായി എന്ന് കണ്ടെത്തുന്നതിനായി മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് പരിശോധന നടത്തും. മുൻഭാഗത്തെ എയർസെല്ലുകൾക്ക് അണുബാധയേറ്റതായി വനം വകുപ്പ് അറിയിച്ചു. കുംകിയാനയുടെ പുറത്തിരുന്ന് ചികിത്സ നടത്താനായിരുന്നു ആദ്യ തീരുമാനം.

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ

പിന്നീട് വാഹനത്തിന്റെ പുറത്തിരുന്ന് ചികിത്സിക്കാൻ തീരുമാനിച്ചു. മസ്തകത്തിൽ എങ്ങനെയാണ് മുറിവേറ്റത് എന്നതിൽ വ്യക്തതയില്ല. ഏതെങ്കിലും തരത്തിലുള്ള ലോഹവസ്തു മസ്തകത്തിൽ ഉണ്ടോ എന്ന് പരിശോധിക്കും.

Story Highlights: An injured wild elephant in Athirappilly was tranquilized and treated.

Related Posts
കോന്നിയിൽ കാട്ടാന ആക്രമണം; 8 വനം വകുപ്പ് ജീവനക്കാർക്ക് പരിക്ക്
Wild elephant attack

പത്തനംതിട്ട കോന്നി കുമരംപേരൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. Read more

തൃശ്ശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
wild elephant attack

തൃശ്ശൂർ വാഴച്ചാലിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ട്രക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാനയുടെ Read more

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
wild elephant attack

പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഞാറക്കോട് സ്വദേശി കുമാരൻ മരിച്ചു. പുലർച്ചെ Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
wild elephant attack

ഇടുക്കി പീരുമേടിന് സമീപം വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടാനയുടെ Read more

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
Wild elephant attack

തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തല്ലൂർ ചന്തക്കുന്ന് Read more

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
wild elephant attack

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) Read more

പാലക്കാട് എടത്തനാട്ടുകരയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
wild elephant attack

പാലക്കാട് എടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളിയായ ഉമർ വാല്പറമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. വെളുപ്പിന് Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച ആദിവാസി യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Athirappilly Elephant Attack

കാട്ടാന ചവിട്ടേറ്റാണ് സതീഷിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അംബികയുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂർ Read more

അതിരപ്പിള്ളിയിൽ കാട്ടാനാക്രമണം: മൃതദേഹം മാറ്റുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധം
Athirappilly elephant attack

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അംബികയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനെതിരെ Read more

അതിരപ്പിള്ളിയിൽ കാട്ടാനാക്രമണം: നാളെ ഹർത്താൽ
Athirappilly elephant attack

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ചതിനെ തുടർന്ന് നാളെ ഹർത്താൽ. കളക്ടർ സ്ഥലത്തെത്തിയാൽ Read more

Leave a Comment