മമ്മൂട്ടി കമ്പനി നിർമ്മിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഈ വർഷം മമ്മൂട്ടി നായകനായെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സി’നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. “എന്റെ ഏജൻസിയിലേക്ക് സ്വാഗതം” എന്ന കുറിപ്പോടെ മമ്മൂട്ടി ഇന്ന് ചിത്രത്തിൻ്റെ പോസ്റ്റർ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ചിരുന്നു.
ചിത്രത്തിന്റെ അഡ്വാന്സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളില് ചിത്രത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമായിരുന്നു ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ.
Story Highlights: Mammootty’s ‘Dominic and The Ladies Purse,’ directed by Gautham Vasudev Menon, released in theaters today to positive reviews.