ജനുവരി 16ന് പുലർച്ചെയാണ് സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി നടനെ ആക്രമിച്ചത്. ഏകദേശം ആറ് തവണ കുത്തി പരിക്കേൽപ്പിച്ച പ്രതി നടന്റെ മകനെ ബന്ദിയാക്കി ഒരു കോടി രൂപ ആവശ്യപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷം ആറാം ദിവസമാണ് നടൻ ആശുപത്രി വിട്ടത്.
ഏലിയാമ്മ ഫിലിപ്പ് എന്ന കുട്ടികളുടെ കെയർടേക്കറാണ് പ്രതിയെ ആദ്യം കണ്ടത്. ഏലിയാമ്മ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതോടെ വീട്ടിലെ മറ്റുള്ളവർ ഉണർന്നു. മുകളിലത്തെ നിലയിലുണ്ടായിരുന്ന സെയ്ഫ് അലി ഖാൻ ഓടിയെത്തി കള്ളനെ പ്രതിരോധിക്കുന്നതിനിടെയാണ് കുത്തേറ്റത്.
പ്രതിയെ ഭയന്ന് വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കത്തിയെടുത്ത് ആക്രമിച്ചത്. ഏലിയാമ്മയുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തത്തിൽ നിന്ന് കുടുംബത്തെ രക്ഷിച്ചു. സെയ്ഫിനെ രക്ഷിക്കാനുള്ള പിടിവലിയിൽ ഏലിയാമ്മയുടെ കൈകൾക്കും മുറിവേറ്റിരുന്നു.
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സെയ്ഫ് അലി ഖാൻ ആദ്യം തിരഞ്ഞത് തனിക്കും കുടുംബത്തിനും വേണ്ടി ധീരമായി ഇടപെട്ട ഏലിയാമ്മയെയാണ്. നേരിട്ട് കണ്ട് നന്ദി പറയാനാണ് സെയ്ഫ് ഏലിയാമ്മയെ വിളിപ്പിച്ചത്. നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിലെ പ്രധാന സാക്ഷിയാണ് ഏലിയാമ്മ. പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സെയ്ഫ് അലി ഖാന്റെ സഹോദരി സബ പട്ടൗഡി ഏലിയാമ്മയുടെയും വേലക്കാരി ഗീതയുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ‘അപ്രശസ്തരായ ഹീറോകൾ’ എന്നായിരുന്നു അതിന് നൽകിയ ശീർഷകം.
Story Highlights: Saif Ali Khan, after recovering from a knife attack at his home, thanked his caretaker, Eliamma Philip, for her courageous intervention.