തുർക്കിയിലെ ഒരു സ്കീ റിസോർട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ 66 പേർക്ക് ദാരുണാന്ത്യം സംഭവിച്ചു. റിസോർട്ടിലെ റസ്റ്റോറന്റ് പ്രവർത്തിക്കുന്ന ഫ്ലോറിലാണ് തീ ആദ്യം കണ്ടത്, പിന്നീട് മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. അപകടസമയത്ത് 12 നില കെട്ടിടത്തിൽ 234 പേർ ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ശക്തമായ കാറ്റും തീയുടെ വ്യാപനവും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. റിസോർട്ടിന്റെ മുകൾ നിലകളും മേൽക്കൂരയും കത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തീ പടരുന്നത് കണ്ട് പ്രാണരക്ഷാർത്ഥം നിരവധി പേർ ജനാലകളിലൂടെ പുറത്തേക്ക് ചാടി. ചിലർ ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി താഴേക്കിറങ്ങാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. വെപ്രാളത്തിൽ താഴേക്ക് ചാടിയ രണ്ട് പേർ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
Story Highlights: 66 people died in a fire at a ski resort in Turkey.