അധ്യാപക-സർക്കാർ ജീവനക്കാരുടെ സമരം: സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു

നിവ ലേഖകൻ

Dies Non

ഈ മാസം 22ന് നടക്കാനിരുന്ന അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സമരത്തിന് ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെറ്റോയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ സമരത്തിനിറങ്ങുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ പുനസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ചുവർഷ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. സമരത്തെ നേരിടാനുള്ള ശക്തമായ നടപടിയുടെ ഭാഗമായാണ് സർക്കാരിന്റെ ഡയസ്നോൺ പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിച്ചെടുക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

വകുപ്പുതല നടപടികൾക്കും ഉത്തരവ് വഴിയൊരുക്കുന്നുണ്ട്. താത്കാലിക ജീവനക്കാർ സമരത്തിൽ പങ്കെടുത്താൽ പിരിച്ചുവിടാനും സർക്കാരിന് അധികാരമുണ്ട്. അടിയന്തര സാഹചര്യത്തിൽ ഒഴികെ ഈ മാസം 22 ആം തീയതി ജീവനക്കാർക്ക് അവധി അനുവദിക്കരുതെന്നും സർക്കാർ ഉത്തരവിറക്കി.

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ ഡയസ്നോൺ ആയി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഹാജരാകുന്ന ജീവനക്കാരുടെ വിവരം രാവിലെ 11 മണിക്ക് മുൻപ് സർക്കാരിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായുള്ള സൂചനാ പണിമുടക്കായാണ് സെറ്റോ സമരം സംഘടിപ്പിക്കുന്നത്.

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ

Story Highlights: Kerala government declares ‘dies non’ for the strike announced by teachers and government employees on 22nd of this month.

Related Posts
സംസ്ഥാനത്ത് ദേശീയ പണിമുടക്ക്; കെഎസ്ആർടിസി ബസ് സർവീസുകൾ തടസ്സപ്പെട്ടു, യാത്രക്കാർ വലഞ്ഞു
Kerala transport strike

ദേശീയ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസുകൾ തടസ്സപ്പെട്ടു. ദീർഘദൂര യാത്രക്കാർക്ക് Read more

ആശാ വർക്കർമാരുടെ സമരത്തിന് പ്രതിപക്ഷ പിന്തുണ
Asha Workers Strike

ആശാ വർക്കർമാരുടെ സമരവേദിയിൽ പ്രതിപക്ഷ നേതാക്കളെത്തി പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്ത് പ്രശ്നം Read more

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ കണ്ണൂർ എഡിഎമ്മിന്റെ ഭാര്യയും
Kerala Government Employees' Strike

കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സർക്കാർ ജീവനക്കാരുടെ Read more

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു വിഭാഗം ഇന്ന് പണിമുടക്കിൽ
Kerala Government Employees Strike

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ Read more

Leave a Comment