8000 വിദ്യാർത്ഥികളെ കുംഭമേളയിലേക്ക് എത്തിച്ച് ആർഎസ്എസ്

നിവ ലേഖകൻ

Kumbh Mela

പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള 8000 വിദ്യാർത്ഥികളെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് ആർഎസ്എസ് എത്തിക്കുന്നു. മൂന്ന് ദിവസം കൊണ്ട് അവധ് മേഖലയിലെ 14 ജില്ലകളിലുള്ള ‘സംസ്കാര കേന്ദ്ര’ങ്ങളിൽ നിന്നാണ് വിദ്യാർത്ഥികളെ പ്രയാഗ്രാജിലേക്ക് എത്തിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയാണ് ഈ പരിപാടിയുടെ നേതൃത്വം വഹിക്കുന്നത്. ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുക, മതംമാറ്റത്തിന് ‘ഇര’കളാകാതിരിക്കാൻ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വിദ്യാഭാരതി അവകാശപ്പെടുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെയാണ് കൂടുതലായും ‘കുംഭ് ദർശ’ന്റെ ഭാഗമാക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 10 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ അവരുടെ രക്ഷിതാക്കൾക്കൊപ്പമാണ് കുംഭമേളയിലേക്ക് കൊണ്ടുപോകുന്നത്.

അവധ് മേഖലക്ക് ശേഷം ഗൊരഖ്പുർ, കാശി, കാൺപുർ മേഖലകളിൽ നിന്നും വിദ്യാർത്ഥികളെ മഹാകുംഭമേളക്ക് എത്തിക്കാനാണ് ആർഎസ്എസിന്റെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികളെ കുംഭമേളയിലേക്ക് എത്തിക്കുന്നതിലൂടെ നമ്മുടെ സംസ്കാരവും കുംഭമേളയുടെ ആത്മീയ വശവും അവരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അവധ് മേഖലയിലെ സേവഭാരതി സ്കൂൾ പരിശീലകൻ റാംജി സിങ് പറഞ്ഞു.

  നെല്ല് സംഭരണം എളുപ്പമാക്കാൻ ധാരണയായി; നഷ്ടം പരിഹരിക്കാൻ സർക്കാർ

മതപരിവർത്തനത്തിന് എത്തുന്ന മിഷനറിമാരെ തടയാൻ ഈ യാത്ര വിദ്യാർത്ഥികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: RSS takes 8,000 students from backward classes to the Mahakumbh Mela in Prayagraj.

Related Posts
ആർഎസ്എസിനെ നിരോധിക്കണം; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഖർഗെ
RSS ban

രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. Read more

ഹൽ സിനിമ: ഹൈക്കോടതിയിൽ കക്ഷി ചേർന്ന് ആർഎസ്എസ്, സിനിമ ദേശവിരുദ്ധമാണെന്ന് ആരോപണം
Hal movie controversy

ഹൽ സിനിമയ്ക്കെതിരെ ആർഎസ്എസ് ഹൈക്കോടതിയിൽ. സിനിമ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നെന്നും മത സാമുദായിക Read more

  കാർഷിക സർവകലാശാല വിസിയുടെ വീട്ടിലേക്ക് എസ്എഫ്ഐ മാർച്ച്; 20 പ്രവർത്തകർ അറസ്റ്റിൽ
ആർഎസ്എസ് പീഡനം: അനന്തു അജിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; വീഡിയോ സന്ദേശവും
RSS sexual abuse

ആർഎസ്എസ് പ്രവർത്തകന്റെ ലൈംഗിക പീഡനം കാരണം മനംനൊന്ത് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ Read more

അനന്തു അജിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു
Ananthu Aji suicide

ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തിൽ Read more

ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാലകളിൽ ആർഎസ്എസ് ശാഖകൾക്കെതിരെ എസ്എഫ്ഐ
RSS branches protest

ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാല തുടങ്ങിയ സർവ്വകലാശാലകളിൽ ആർഎസ്എസ് ശാഖകൾ ആരംഭിച്ചതിനെതിരെ എസ്എഫ്ഐ രംഗത്ത്. Read more

ആർ.എസ്.എസ് പരിപാടിയിൽ ഗണഗീതം പാടി യാക്കോബായ വൈദികൻ
Jacobite priest

കൂത്താട്ടുകുളം മണ്ഡലം വിജയദശമി മഹോത്സവത്തിൽ യാക്കോബായ വൈദികൻ ഗണഗീതം പാടി. കൂത്താട്ടുകുളം വടകര Read more

  ആർഎസ്എസിനെ നിരോധിക്കണം; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഖർഗെ
മോഹൻ ഭാഗവതിൻ്റെ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Mohan Bhagwat speech

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. രാഷ്ട്ര Read more

ഗാന്ധിജിയെ പ്രകീർത്തിച്ച് മോഹൻ ഭാഗവത്; വിജയദശമി പ്രഭാഷണത്തിൽ ശ്രദ്ധേയ പരാമർശങ്ങൾ
Mohan Bhagwat

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയെ പ്രകീർത്തിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ Read more

ആർഎസ്എസ് സ്റ്റാമ്പും നാണയവും; വിമർശനവുമായി സിപിഐഎം
RSS centenary controversy

ആർഎസ്എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ Read more

ആർഎസ്എസ് ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ എഎപി
RSS history curriculum

ഡൽഹി സർക്കാർ ആർഎസ്എസ് ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ എഎപി രംഗത്ത്. ആർഎസ്എസിൻ്റെ Read more

Leave a Comment