ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് ഇന്ത്യയിൽ പുറത്തിറങ്ങി

Anjana

Hyundai Creta EV
ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. ഹ്യുണ്ടായി ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണ് ക്രെറ്റ ഇവി. 51.4kWh, 42kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി ലഭ്യമാകുന്നത്. എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ് എന്നീ നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇവി വരുന്നത്. ഐസിഇ പതിപ്പിന് സമാനമായ രൂപഭാവമാണ് ക്രെറ്റ ഇവിക്കുള്ളത്. എട്ട് മോണോടോൺ, രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്. വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വെഹിക്കിൾ ടു ലോഡ് (V2L) സാങ്കേതികവിദ്യയും ക്രെറ്റ ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുൻപ് ക്രെറ്റ ഇവിയുടെ വിശദാംശങ്ങൾ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വെളിപ്പെടുത്തി. ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് എസ്യുവി ഒരു പെഡൽ ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും. കുറഞ്ഞ റോളിംഗ് റെസിസ്റ്റൻസ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളും ക്രെറ്റ ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നു.
  നെടുമങ്ങാട് കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ; വൈക്കത്ത് ഹണിട്രാപ്പ് കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ
51.4kWh ബാറ്ററി പാക്ക് ഓപ്ഷനിൽ ഒരൊറ്റ ഫുൾ ചാർജിൽ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്ഷനിൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 390 കിലോമീറ്ററും ഹ്യുണ്ടായ് ക്രെറ്റ ഇവി ഓടിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. എയർ ഫ്ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹന ഘടകങ്ങളെ തണുപ്പിക്കാനും ഇലക്ട്രിക് എസ്യുവിക്ക് സജീവമായ എയർ ഫ്ലാപ്പുകൾ ഉണ്ട്. മെച്ചപ്പെട്ട ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നതിനായി ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കർ സിസ്റ്റത്തിൽ സജ്ജീകരിച്ചിരിക്കുന്നു. 11 കിലോവാട്ട് സ്മാർട് കണക്ടഡ് വാൾ ബോക്സ് എസി ചാർജർ ഉപയോഗിക്കുമ്പോൾ 10-100 ശതമാനം ചാർജാകാൻ വേണ്ടത് വെറും നാല് മണിക്കൂറാണ്. ഇന്ത്യയിലുടനീളമുള്ള 1,150 ലധികം ഇവി ചാർജറുകളിലേക്ക് ആക്സസ് ഉള്ളതിനാൽ, ചാർജ്ജിംഗ് തടസ്സരഹിതമാകുന്നു. വാഹനത്തിൻ്റെ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനിൽ നിന്ന് നേരിട്ട് ഇവി ചാർജിംഗിന് പണം നൽകാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു.
  കാസർഗോഡ്-മംഗലാപുരം അതിർത്തിയിൽ മയക്കുമരുന്ന് വേട്ട: 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
“ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് വെറുമൊരു കാർ മാത്രമല്ല. സാങ്കേതികവിദ്യയുടെയും സുരക്ഷയുടെയും പെർഫോമൻസിന്റെയും കരുത്തുറ്റ ഭാവിയെ ഇന്നത്തെ റോഡുകളിലേക്ക് കൊണ്ടുവരുന്ന, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്കിൻ്റെ എല്ലാ ഫീച്ചറുകളിലും ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നു. നൂതന സാങ്കേതികവിദ്യയും ലോകോത്തര സുരക്ഷയും ആവേശകരമായ പ്രകടനവും കൊണ്ട്, ഇന്ത്യയുടെ ഭാവി ശോഭനമാണ്. ഭാവിയുടെ മുഖമുദ്ര എന്നത് ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രികും.” എച്ച്എംഐഎൽ ഹോൾ-ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ് പറയുന്നു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. Story Highlights: Hyundai launched its third electric model in India, the Creta EV, boasting advanced features like V2L technology and i-Pedal driving.
Related Posts
ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്: ഏറ്റവും വിൽപ്പനയുള്ള എസ്‌യുവിയുടെ ബാറ്ററി പതിപ്പ് അവതരിപ്പിച്ചു
Hyundai Creta Electric

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. 51.4kWh, 42kWh എന്നീ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  മയക്കുമരുന്ന് അടിമ മാതാവിനെ വെട്ടിക്കൊന്നു; ചേന്ദമംഗലം കൊലപാതക കേസിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്
ഹ്യുണ്ടേയ് അൽകസാർ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Hyundai Alcazar new version

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അവരുടെ അൽകസാർ എസ്‌യുവിയുടെ പുതിയ പതിപ്പ് ഇന്ത്യൻ Read more

പുതിയ രൂപഭംഗിയും സവിശേഷതകളുമായി ഹ്യുണ്ടായി അൽകാസർ ഇന്ത്യൻ വിപണിയിൽ
Hyundai Alcazar India launch

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പുതിയ അൽകാസർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 14.99 Read more

Leave a Comment