ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ നിർണായക നീക്കം. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയും കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് (ഇഡി) ആഭ്യന്തര മന്ത്രാലയം ഈ അനുമതി നൽകിയത്.
ഡൽഹിയിൽ നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് ഈ നീക്കം. മദ്യനയ അഴിമതി കേസിൽ മാർച്ച് 21ന് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
കേജ്രിവാളിനെ വിചാരണ ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേന നേരത്തെ ഇഡിക്ക് അനുമതി നൽകിയിരുന്നു. ഡിസംബർ അഞ്ചിനാണ് കേജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡി ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി തേടിയത്. മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയതോടെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
Story Highlights: India’s Home Ministry grants permission to prosecute former Delhi Chief Minister Arvind Kejriwal in the Delhi liquor policy scam case.