
ഇന്നും നാളെയുമായി പതിനാല് ജില്ലകൾക്കാണ് മഴമുന്നറിയിപ്പ് നൽകിയത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായേക്കും.കാറ്റോട് കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി,പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
മണിക്കൂറിൽ പരമാവധി 50 കി.മി വരെ വേഗത്തിൽ ശക്തമായ കാറ്റിനും കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തിങ്കളാഴ്ച വരെ വിലക്കേർപ്പെടുത്തി.
പുതിയൊരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Story highlight: Heavy rains expected in the state for two more days.