ശൂന്യവേതന അവധി എടുത്തിട്ടും ജീവനക്കാരെ പിരിച്ചുവിട്ടു; തിരിച്ചെടുക്കാതെ കെഎസ്ആർടിസി.

Anjana

കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കോടതിവിധി
കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കോടതിവിധി

ശൂന്യവേതന അവധിയിലിരിക്കെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കോടതി വിധി കെഎസ്ആർടിസി പാലിക്കുന്നില്ല.

കോഴിക്കോട് ഡിപ്പോയിൽ ഡ്രൈവറായിരുന്ന ആസാദ് ഇത്തരത്തിൽ 2016ൽ  അഞ്ചുവർഷം ശൂന്യവേതന അവധിയെടുത്ത് വിദേശത്ത് പോയിരുന്നു. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് 2018ൽ  പിരിച്ചുവിട്ടെന്ന വിവരമറിയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമാനമായ മറ്റ് തൊഴിലാളികൾക്കും ഇത്തരത്തിൽ നടപടി നേരിട്ടതോടെ അവർ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ ചിലർ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടി.

എന്നാൽ കെഎസ്ആർടിസി ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി അപ്പീൽ തള്ളുകയും ചെയ്തു. ഇതോടെ അവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാനായി.

ഇതറിഞ്ഞതോടെയാണ് ആസാദും നിയമപോരാട്ടം ആരംഭിച്ചത്. ഹൈക്കോടതിയിൽനിന്ന് ആസാദിനും ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുകൂലമായ വിധി ലഭിച്ചു. എന്നിട്ടും കെഎസ്ആർടിസി നടപടിയെടുത്തില്ല.

ഇതേതുടർന്നാണ് ആസാദ് കെഎസ്ആർടിസിക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയമാനുസൃതമായ അവധി എടുത്തിട്ടും പിരിച്ചുവിട്ട ജീവനക്കാരാണ് നിയമപോരാട്ടം തുടരുന്നത്.

Story Highlights: KSRTC not ready to take back employees dismissed on unpaid leave.