മന്ത്രിമാറ്റ വിവാദം: പി.സി. ചാക്കോയ്ക്കെതിരെ എ.കെ. ശശീന്ദ്രൻ നീക്കം ശക്തമാക്കി

നിവ ലേഖകൻ

NCP Kerala minister controversy

മന്ത്രി മാറ്റത്തിലെ ഭിന്നത മൂർച്ഛിച്ചതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയ്ക്കെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ നീക്കം ശക്തമാക്കി. തന്റെ അനുയായികളുടെ യോഗം വിളിച്ചുചേർത്ത് ഭാവി നടപടികൾ ആസൂത്രണം ചെയ്യാനാണ് ശശീന്ദ്രന്റെ പദ്ധതി. അതേസമയം, തോമസ് കെ. തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിലപാട് വ്യക്തമാക്കാനാണ് ചാക്കോ പക്ഷത്തിന്റെ ആലോചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുഗമമായി പരിഹരിക്കാവുന്ന മന്ത്രിമാറ്റം അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വഷളാക്കിയത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയാണെന്നാണ് എ.കെ. ശശീന്ദ്രനും അദ്ദേഹത്തിന്റെ അനുകൂലികളും ആരോപിക്കുന്നത്. പകരം മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ശശീന്ദ്രൻ രാജിവയ്ക്കണമെന്ന നിലപാട് ചാക്കോയുടെ വ്യക്തിപരമായ താൽപര്യമാണെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികൾക്കെതിരെ പ്രതികരിക്കാൻ ശശീന്ദ്രൻ പക്ഷം ആലോചിക്കുന്നത്.

തൃശ്ശൂരിൽ യോഗം ചേർന്ന് ഭാവി പദ്ധതികൾ തയ്യാറാക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, സമാന്തര യോഗം നടക്കുന്ന വിവരം പുറത്തുവന്നതോടെ ശശീന്ദ്രൻ പക്ഷം യോഗം മാറ്റിവച്ചു. മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് യോഗം മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന സന്ദേശം. 23-ാം തീയതി യോഗം ചേരുന്നതാണ് ഇപ്പോൾ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയെ കണ്ട് മന്ത്രിസ്ഥാനത്തിനുള്ള തടസ്സം നീക്കാനാണ് തോമസ് കെ. തോമസിന്റെ ശ്രമം. തോമസിന് മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പി.സി. ചാക്കോയുടെ നിലപാട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ അന്തിമ നിലപാട് സ്വീകരിക്കൂ എന്നാണ് ധാരണ.

  സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ്; ട്രോളുമായി മന്ത്രി വി ശിവൻകുട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും

Story Highlights: AK Saseendran intensified the political move against PC Chacko

Related Posts
പീരുമേട് വീട്ടമ്മയുടെ മരണം: വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Peerumedu woman death

പീരുമേട്ടിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ Read more

നിലമ്പൂർ പന്നിക്കെണിയിൽ ബാലൻ മരിച്ച സംഭവം; ഗൂഢാലോചനയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Nilambur incident

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ താൻ നടത്തിയ Read more

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
കഴിവില്ലെങ്കിൽ രാജി വെച്ച് പോകണം; വനം മന്ത്രിക്കെതിരെ വി.ഡി. സതീശൻ
VD Satheesan

വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി Read more

നിലമ്പൂരിലെ സംഭവം; മന്ത്രിയുടെ പ്രസ്താവന തള്ളി സണ്ണി ജോസഫ്
Sunny Joseph

നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന മന്ത്രി Read more

എൻസിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസ് ചുമതലയേറ്റു
NCP Kerala President

എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ചുമതലയേറ്റു. Read more

എൻസിപി അധ്യക്ഷനായി തോമസ് കെ. തോമസ്: പാർട്ടിയിൽ നിന്ന് പൂർണ്ണ പിന്തുണയെന്ന് പ്രതികരണം
NCP Kerala

എൻസിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസിനെ തിരഞ്ഞെടുത്തു. പാർട്ടിയിൽ നിന്ന് പൂർണ്ണ Read more

  പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
എൻസിപി അധ്യക്ഷസ്ഥാനം: തോമസ് കെ. തോമസ് സന്തോഷം പ്രകടിപ്പിച്ചു
NCP Kerala President

എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് തോമസ് കെ. തോമസ്. പാർട്ടിയിലെ Read more

എൻസിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസ്
NCP Kerala President

തോമസ് കെ. തോമസ് എംഎൽഎ എൻസിപി സംസ്ഥാന അധ്യക്ഷനായി. പി.കെ. രാജൻ മാസ്റ്റർ, Read more

എൻസിപി സംസ്ഥാന അധ്യക്ഷൻ: തോമസ് കെ. തോമസിന് സ്ഥാനം ഉറപ്പ്
NCP Kerala President

എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ. തോമസിനെ തിരഞ്ഞെടുത്തു. 14 ജില്ലാ Read more

ശശി തരൂരിനെ പുകഴ്ത്തിയും തോമസ് കെ. തോമസിനെ വിമർശിച്ചും വെള്ളാപ്പള്ളി
Vellapally Natesan

ശശി തരൂരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തോമസ് കെ. തോമസ് എംഎൽഎയെ Read more

Leave a Comment