ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ തെറ്റൊന്നും ഇല്ലെന്ന് കമ്മീഷൻ അധ്യക്ഷൻ പാലൊളി മുഹമ്മദ് കുട്ടി. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാരിന്റെ നിലപാട് ശരിയാണെന്നും ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫിന്റെ കാലത്ത് 80:20 എന്ന അനുപാതം ആയിരുന്നപ്പോൾ ആരും ചോദ്യം ചെയ്തിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസംഖ്യാനുപാതം അടിസ്ഥാനമാക്കിയാണെങ്കിൽ അർഹതപ്പെട്ടവർക്ക് മാത്രമായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക. കഴിഞ്ഞ കാലങ്ങളിൽ അങ്ങനെയാണ് കൊടുത്തിരുന്നത്.
പരിവർത്തിത വിഭാഗങ്ങൾ എന്ന് പറയുന്നവർ വളരെ പാവപ്പെട്ടവരാണ്. പട്ടിണിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണവർ പരിവർത്തനം ചെയ്തത് അല്ലാതെ മതത്തിന്റെ മേന്മ കണ്ടിട്ടല്ലെന്ന് പാലൊളി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാലും ലീഗ് പ്രശ്നവുമായി വരും. ഇടതുസർക്കാർ ഉള്ളിടത്തോളം കാലം അവർ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും പാലൊളി പറഞ്ഞു.
Story Highlights: Paloli Mohammad Kutty about minority scholarship issue.