മാടായി കോളജ് നിയമന വിവാദം: കെപിസിസി സമിതി കണ്ണൂരിൽ

നിവ ലേഖകൻ

Madai College appointment controversy

കണ്ണൂർ മാടായി കോളജിലെ നിയമന വിവാദം പരിശോധിക്കാൻ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ കെ ജയന്ത്, അബ്ദുൾ മുത്തലിബ് എന്നിവരാണ് അംഗങ്ങൾ. ഉച്ചയോടെ ജില്ലയിലെത്തുന്ന സമിതി അംഗങ്ങൾ ഇരുപക്ഷത്തെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴ ആരോപണം ഉന്നയിച്ച യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടിവി നിതീഷ് അടക്കമുള്ളവരോടും സമിതിക്ക് മുന്നിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോളേജിൽ കോഴ വാങ്ങി രണ്ട് സിപിഐഎമ്മുകാർക്ക് നിയമനം നൽകി എന്നാണ് വിമത വിഭാഗം പ്രവർത്തകരുടെ ആരോപണം. കോളജ് ചെയർമാനായ എം കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തിരുവിലിറങ്ങിയതോടെയാണ് പ്രശ്നം തണുപ്പിക്കാനുള്ള കെപിസിസി നീക്കം.

കോൺഗ്രസ് ഓഫീസിന്റെ ചുവരിലും നഗരത്തിലും എം കെ രാഘവന് മാപ്പില്ലെന്ന് പറയുന്ന പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. എന്നാൽ, എം കെ രാഘവനെതിരെ ഉയർന്ന പരസ്യ പ്രതിഷേധങ്ങൾ ശരിയായില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. എംപിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിലെത്തി വിവാദം പരിശോധിക്കുന്നത്.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി അടൂർ പ്രകാശ്

Story Highlights: Madai college controversy; Committee appointed by KPCC in Kannur today

Related Posts
കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്ന്
Kannur SFI attack

കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ Read more

നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ ഇന്ന് കോടതി വാദം കേൾക്കും
Naveen Babu death case

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച Read more

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cannabis arrest kannur

കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാടായിപ്പാറയിൽ വെച്ചാണ് Read more

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി
Kannur Central Jail

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. പത്താം ബ്ലോക്കിലെ സി Read more

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
KPCC reorganization

കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ Read more

കണ്ണൂരിൽ ലഹരിമരുന്നുമായി ഷുഹൈബ് വധക്കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ
MDMA seize Kannur

കണ്ണൂർ ചാലോടിലെ ലോഡ്ജിൽ 27 ഗ്രാം എംഡിഎംഎയുമായി ആറ് പേരെ പോലീസ് അറസ്റ്റ് Read more

  കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്ന്
കണ്ണൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് 2 ലക്ഷം രൂപ കവർന്നു
Kannur robbery case

കണ്ണൂർ പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ Read more

നവീൻ ബാബു കേസിൽ കൂടുതൽ അന്വേഷണം വേണ്ട; കുടുംബത്തിൻ്റെ ഹർജി തള്ളണമെന്ന് പോലീസ്
Naveen Babu case

കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിൻ്റെ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് Read more

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണ്ടെന്ന് പ്രതിഭാഗം; കേസ് 23-ലേക്ക് മാറ്റി
Naveen Babu death case

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ Read more

Leave a Comment