ആലപ്പുഴയിലെ നവജാത ശിശുവിന്റെ സംഭവം: സർക്കാർ അന്വേഷണം ആരംഭിച്ചു, എല്ലാ ചികിത്സയും ആലപ്പുഴയിൽ തന്നെ

Anjana

Alappuzha newborn case

ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ എല്ലാ ചികിത്സയും പരിശോധനകളും ആലപ്പുഴയിൽ തന്നെ നടത്താമെന്ന് വിദഗ്ധ സംഘം അറിയിച്ചതായി കുഞ്ഞിന്റെ പിതാവ് അനീഷ് വ്യക്തമാക്കി. തുടർന്നുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് പ്രതിനിധികൾ ഉറപ്പു നൽകിയിട്ടുണ്ട്. സാധാരണക്കാരായ തങ്ങൾക്ക് ഭാരിച്ച ചികിത്സാ ചെലവുകൾ താങ്ងാനാവില്ലെന്നും അനീഷ് കൂട്ടിച്ചേർത്തു.

കുഞ്ഞിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിദഗ്ധ സംഘം വിലയിരുത്തി. ആശുപത്രിക്കും സ്കാനിംഗ് സെന്ററിനും എതിരെ നടപടി വേണമെന്നതാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. നിലവിൽ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അനീഷ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ആരോഗ്യ അഡീഷണൽ ഡയറക്ടർ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടാനം മെഡിക്കൽ കോളജിൽ എത്തി കുട്ടിയെ പരിശോധിച്ചു. എക്സ്പേർട്ട് പാനൽ ചേർന്ന് വിലയിരുത്തൽ നടത്തിയ ശേഷമാകും വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.

ഗർഭകാലയളവിൽ ഏഴ് തവണ സ്കാനിംഗ് നടത്തിയിട്ടും ഗർഭസ്ഥശിശുവിന്റെ വൈകല്യങ്ങൾ കണ്ടെത്തിയില്ലെന്ന പരാതിയിൽ കടപ്പുറം വനിതാ ശിശു ആശുപത്രിയിലെയും നഗരത്തിലെ രണ്ട് സ്വകാര്യ ലബോറട്ടറികളിലെയും ഡോക്ടർമാർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ലാബ് റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വിലയിരുത്തൽ.

#image1#

കുഞ്ഞിന് ഗുരുതര വൈകല്യങ്ങളാണുള്ളത്. ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല, മലർത്തികിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകുന്നു, കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയെങ്കിലും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ഈ സംഭവം കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Story Highlights: Alappuzha newborn baby case; The medical team assured all the treatment would be arranged in Alappuzha

Leave a Comment