ദില്ലി സ്കൂളിൽ മുസ്ലിം വിദ്യാർഥികൾക്ക് ക്രൂര പീഡനം; ‘ജയ് ശ്രീ റാം’ വിളിക്കാൻ നിർബന്ധം

നിവ ലേഖകൻ

Delhi school Muslim students abuse

ദില്ലിയിലെ സർവോദയ ബാല വിദ്യാലയത്തിൽ മുസ്ലിം വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്ന് ക്രൂര പീഡനം നേരിട്ടതായി പരാതി ഉയർന്നിരിക്കുകയാണ്. വിദ്യാർഥികളെ മർദിക്കുകയും, കുളിമുറിയിൽ വെച്ച് അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും, ‘ജയ് ശ്രീ റാം’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായാണ് ആരോപണം. അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ അശോക് അഗർവാൾ ദൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് പരാതി അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നോർത്ത് ദൽഹിയിലെ നന്ദ് നഗ്രിയിലുള്ള സർവോദയ ബാല വിദ്യാലയത്തിലെ പി.ജി.ടി പോൾ സയൻസ് അധ്യാപകൻ ആദർശ് ശർമയും പി.ടി.ഐ അധ്യാപകൻ വികാഷ് കുമാറുമാണ് പ്രധാന പ്രതികളെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. വിദ്യാർഥികൾ ആരോടും സംസാരിക്കാതിരിക്കാൻ അവരെ നഗ്നരാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ മുസ്ലിം, ദളിത് വിദ്യാർത്ഥികളെ വേർതിരിച്ച് പിൻബഞ്ചുകളിൽ ഇരുത്തുകയും മേൽജാതിക്കാരായ വിദ്യാർത്ഥികളെ മുൻവശത്ത് ഇരുത്തുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

  എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി

സ്കൂളിലെ ഏകദേശം 2,500 വിദ്യാർത്ഥികളിൽ പകുതിയും മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും മിക്കവരും ദരിദ്രരും തൊഴിലാളികളുമായ കുട്ടികളാണെന്നും സ്കൂൾ മാനേജ്മെന്റ് ആംഗം പറയുന്നു. മുമ്പും ഇതേ വിദ്യാലയത്തിലെ അധ്യാപകർക്ക് എതിരെ സമാനമായ പരാതി വന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ, ദില്ലി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പ്രതികളായ അധ്യാപകരെ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ മുസ്ലിം വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റണമെന്നുമാണ് വിദ്യാർഥികളുടെ അഭ്യർഥന.

Story Highlights: Muslim students in Delhi school allegedly face severe abuse from teachers, forced to chant ‘Jai Shree Ram’

Related Posts
Kandala Pharmacy College protest

തിരുവനന്തപുരം കണ്ടല ഫാർമസി കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നു. കോളേജ് ചെയർമാൻ വിദ്യാർത്ഥികളോട് Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

  തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
education bandh

ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ Read more

എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും
education bandh

സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ Read more

ട്യൂഷൻ ഫീസ് നൽകിയില്ല; ടി.സി. തടഞ്ഞുവെച്ച സ്കൂളിനെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ്
transfer certificate order

മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർത്ഥിക്ക് ടിസി നൽകാത്തത് ബാലാവകാശ കമ്മീഷൻ ചോദ്യം Read more

ചാറ്റ് ജിപിടി ഉപയോഗിച്ച് പഠനം; ബിരുദദാന ചടങ്ങിൽ തുറന്നുപറഞ്ഞ് വിദ്യാർത്ഥി
ChatGPT for education

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ഒരു വിദ്യാർത്ഥി താൻ ലാർജ് ലാംഗ്വേജ് മോഡൽ Read more

നഴ്സിംഗ് സ്കൂളുകൾക്കായി 8 പുതിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്തെ 5 നഴ്സിംഗ് സ്കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്ററുകൾക്കുമായി അനുവദിച്ച ബസുകളുടെ Read more

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു; ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
POCSO case accused

പോക്സോ കേസ് പ്രതിയായ വ്ളോഗർ മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ Read more

Leave a Comment