മെസിയുടെ പാതയിൽ മകൻ തിയാഗോ; റൊസാരിയോയിൽ അരങ്ങേറ്റം കുറിച്ച് കുഞ്ഞു മെസി

Anjana

Thiago Messi football debut

റൊസാരിയോയിലെ മണ്ണിൽ നിന്നാണ് ലയണൽ മെസി എന്ന ഫുട്ബോൾ ഇതിഹാസം കായിക ലോകത്തേക്ക് ചുവടുവെച്ചത്. ഇപ്പോൾ, അതേ മണ്ണിൽ മെസിയുടെ മകൻ തിയാഗോ മെസിയും തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചിരിക്കുന്നു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നിന്ന് 300 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, പരാന നദിയുടെ പടിഞ്ഞാറൻ തീരത്താണ് റൊസാരിയോ നഗരം സ്ഥിതി ചെയ്യുന്നത്.

12 വയസ്സുള്ള തിയാഗോ മെസി ഇന്റർ മയാമിയുടെ യൂത്ത് ടീമിനായി മൈതാനത്തിറങ്ങി. ന്യൂവെൽസ് കപ്പ് ടൂർണമെന്റിൽ ന്യൂവെൽസ് ഓൾഡ് ബോയ്സ് ടീമിനെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. പത്താം നമ്പർ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ തിയാഗോയ്ക്ക് പിന്തുണയുമായി അമ്മ അന്റോണെല്ല റൊക്കൂസോയും മുത്തച്ഛൻ മുത്തശ്ശിമാരായ ജോർജ് മെസ്സിയും സെലിയ കുക്കിറ്റിനിയും സ്റ്റേഡിയത്തിലെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ന്യൂവെൽസ് ഓൾഡ് ബോയ്സിനെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മയാമി പരാജയപ്പെട്ടു. കാൽപന്തുകളിയുടെ മിശിഹയുടെ പാദങ്ങൾ പിൻതുടരുന്ന തിയാഗോയുടെ ഈ അരങ്ങേറ്റം, മെസി കുടുംബത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിന്റെ തുടർച്ചയായി കണക്കാക്കപ്പെടുന്നു. റൊസാരിയോയിലെ ഈ തുടക്കം, ഭാവിയിൽ തിയാഗോയുടെ കരിയറിന് പുതിയ ഉയരങ്ങൾ സമ്മാനിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Story Highlights: Lionel Messi’s son Thiago Messi makes football debut in Rosario, Argentina, following in his father’s footsteps.

Leave a Comment