മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം: ‘ടര്ക്കിഷ് തര്ക്കം’ തീയേറ്ററുകളില് നിന്ന് പിന്വലിച്ചു

നിവ ലേഖകൻ

Turkish Tharkam controversy

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് മലയാള ചിത്രം ‘ടര്ക്കിഷ് തര്ക്കം’ തീയേറ്ററുകളില് നിന്ന് പിന്വലിച്ചതായി അണിയറ പ്രവര്ത്തകര് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സണ്ണിവെയ്നും ലുക്മാനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമ കാണാന് ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര് തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവര്ത്തകര് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവാഗതനായ നവാസ് സുലൈമാന് സംവിധാനം ചെയ്ത ഈ സിനിമ മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതല്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. നവംബര് 22നാണ് ‘ടര്ക്കിഷ് തര്ക്കം’ റിലീസ് ചെയ്തത്. ഇസ്ലാം മതത്തിലെ ഖബറടക്ക പശ്ചാത്തലമാണ് കഥയുടെ പ്രമേയം. നവാസ് സുലൈമാന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര് ഖാലിദ്, അഡ്വ. പ്രദീപ് കുമാര് എന്നിവര് ചേര്ന്നാണ് നിര്മിച്ചത്.

‘ഓര്ക്കുമ്പോള് തന്നെ ഭയം തോന്നുന്ന ദിവസം’ എന്നുള്ള മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില് മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ചേലപ്പാറയിലെ ടര്ക്കിഷ് ജുമാ മസ്ജിദില് നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി. ഹരിശ്രീ അശോകന്, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരും മറ്റ് താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

  സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ

Story Highlights: Malayalam film ‘Turkish Tharkam’ withdrawn from theaters due to allegations of hurting religious sentiments

Related Posts
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

  വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം; സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ
Film Chamber strike

നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഫിലിം ചേംബർ വീണ്ടും സമരത്തിലേക്ക്. ജൂലൈ 15ന് Read more

ചുരുളി വിവാദം: റിലീസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ അഭിനയിക്കില്ലായിരുന്നുവെന്ന് ജോജു
Churuli movie controversy

ചുരുളി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ജോജു ജോർജും ലിജോ ജോസ് പെല്ലിശ്ശേരിയും തമ്മിലുള്ള Read more

Leave a Comment