സംഭലിലേക്ക് പോകാൻ ശ്രമിച്ച മുസ്ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞു

നിവ ലേഖകൻ

Muslim League MPs Stopped Sambhal

ഉത്തർ പ്രദേശിലെ സംഭലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഉത്തർ പ്രദേശ് അതിർത്തിയിൽ വച്ചാണ് ഇവരെ തടഞ്ഞത്. സംഘർഷ മേഖലയാണെന്നും അവിടേക്ക് പോകാൻ സാധ്യമല്ലെന്നുമാണ് പൊലീസ് എംപിമാരെ അറിയിച്ചത്. എന്നാൽ, യാത്ര തുടരുകയാണെങ്കിൽ തടങ്കലിലിടുമെന്ന് പൊലീസ് പറഞ്ഞതായി എംപിമാർ വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, കെ. നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു ഇവരുടെ യാത്ര. “എന്തിനാണ് യുപി പോലീസ് ഇത്ര തിടുക്കം കാണിക്കുന്നത്? നിങ്ങൾക്കെന്താണ് അവിടെ മറച്ചുപിടിക്കാനുള്ളത്? സംഭലിലേക്ക് പുറപ്പെട്ട ഞങ്ങളെ കിലോമീറ്ററുകൾ ഇപ്പുറത്ത് വെച്ച് തന്നെ വൻ സന്നാഹത്തോടെയെത്തി തടഞ്ഞിരിക്കുകയാണ്. പൊലീസിനോട് സംഘർഷത്തിന് നിൽക്കാതെ തൽക്കാലം ഞങ്ങൾ മടങ്ങുകയാണ്. വൈകാതെ തന്നെ സംഘപരിവാർ പൊലീസ് ഭീകരത അരങ്ങേറിയ സംഭലിലേക്ക് വീണ്ടും പുറപ്പെടും” – ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

  കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്

ഉത്തർ പ്രദേശിലേക്ക് പോകും മുമ്പ് ഇ.ടി മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ യാത്രാവിവരം പോസ്റ്റ് ചെയ്തിരുന്നു. ‘മുസ്ലിം ലീഗിന്റെ അഞ്ച് എംപിമാർ അടങ്ങുന്ന സംഘം ഡൽഹിയിൽനിന്നും ഉത്തർപ്രദേശിലെ സംഭലിലേക്ക് പുറപ്പെടുകയാണ്. ഷാഹി മസ്ജിദ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയിൽ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരിൽ കാണാനാണ് യാത്ര. യോഗി പൊലീസ് ആ പ്രദേശത്തേക്ക് ജനപ്രതിനിധികൾ അടക്കമുള്ള ആരെയും കടത്തിവിടാതെ അവരുടെ ക്രൂരതകൾ മറച്ചുവെക്കാനുള്ള ശ്രമിത്തിലാണ്. അങ്ങോട്ട് കടന്നുചെല്ലാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’ -എന്നായിരുന്നു പോസ്റ്റ്.

Story Highlights: Muslim League MPs stopped by UP police on their way to Sambhal

Related Posts
കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്
Kozhikode election complaint

കോഴിക്കോട് കോർപ്പറേഷനിലെ വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് മുസ്ലിം ലീഗ് പരാതി Read more

  ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം; ഉത്തർപ്രദേശിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം; ഉത്തർപ്രദേശിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
illegal immigrants in UP

ഉത്തർപ്രദേശിൽ ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരെ തടയാൻ യോഗി ആദിത്യനാഥ് സർക്കാർ ശക്തമായ നടപടികൾ Read more

ഉത്തർപ്രദേശിൽ വീണ്ടും ദുരന്തം; ജോലി സമ്മർദ്ദത്തിൽ ബിഎൽഒ ആത്മഹത്യ ചെയ്തു
UP BLO Suicide

ഉത്തർപ്രദേശിൽ വോട്ടർപട്ടിക പുതുക്കൽ ജോലികൾക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. കടുത്ത Read more

എറണാകുളത്ത് മുസ്ലിം ലീഗിൽ കൂട്ട സസ്പെൻഷൻ; വിമത നീക്കം ശക്തമായതോടെ നടപടിയുമായി പാർട്ടികൾ
Ernakulam Muslim League

എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ കൂട്ട നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാർഥിയേയും, Read more

ലീഗിന് വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല; കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് ഹൈക്കമാൻഡിനെ അറിയിച്ചെന്ന് സാദിഖലി തങ്ങൾ
Muslim league welfare party

വെൽഫെയർ പാർട്ടിയുമായി മുസ്ലിം ലീഗിന് സഖ്യമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ Read more

ഉത്തർപ്രദേശിൽ എസ്ഐആർ വൈകിപ്പിക്കുന്നു; ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി
SIR proceedings

ഉത്തർപ്രദേശിൽ എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി. അഞ്ച് പേർക്കെതിരെ Read more

നോയിഡയിൽ എസ്ഐആർ നടപടികൾ പൂർത്തിയാക്കാത്ത ബിഎൽഒമാർക്കെതിരെ കേസ്
SIR procedure incompletion

ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത 60 ബിഎൽഒമാർക്കെതിരെ കേസ്. ഏഴ് Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടിയ കേസിൽ നടപടി; എസ്ഐക്ക് സസ്പെൻഷൻ
SI Suspended Kochi

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സബ് ഇൻസ്പെക്ടർക്ക് Read more

കാസർഗോഡ് മംഗൽപാടിയിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
Mangalpadi panchayat election

കാസർഗോഡ് മംഗൽപാടി പഞ്ചായത്തിലെ മണിമുണ്ട വാർഡിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥി സമീന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. Read more

Leave a Comment