ദുബായിൽ കേരളോത്സവം: വൈവിധ്യമാർന്ന പരിപാടികളുമായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Anjana

Dubai Kerala Festival

ദുബായിൽ നടക്കുന്ന കേരളോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് വിപുലമായ രീതിയിൽ കേരളോത്സവം സംഘടിപ്പിക്കുന്നത്. പൂരനഗരിയുടെ നിലമൊരുക്കലും വിവിധ സ്റ്റാളുകളുടെ സജ്ജീകരണങ്ങളും ആരംഭിച്ചിരിക്കുന്നു. ഓർമ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേർന്ന് ഒത്തൊരുമയോടെ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. കേരളോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഓർമയുടെ അഞ്ചു മേഖലകളിലായി അംഗത്വമുള്ള ആയിരക്കണക്കിന് പ്രവർത്തകർ ഒരുമാസക്കാലത്തോളം ദിവസവും ജോലികഴിഞ്ഞെത്തിയ ശേഷം ഏറെ വൈകും വരെയും നടത്തുന്ന കഠിനാധ്വാനമാണ് കേരളോത്സവത്തിന് പിന്നിലുള്ളത്. കുടമാറ്റം, മെഗാതിരുവാതിര, ഒപ്പന, കോൽക്കളി, ചെണ്ടമേളം, തെരുവുനാടകം തുടങ്ങി വിവിധ കലാപരിപാടികൾ കേരളോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു. എല്ലാവർക്കുമുള്ള ഭക്ഷണം ഒരുമിച്ച് തയ്യാറാക്കി പങ്കിട്ടു കഴിച്ച് കേരളത്തിന്റെ ഗ്രാമീണ ഉത്സവാന്തരീക്ഷത്തിലാണ് തയ്യാറെടുപ്പുകൾ നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് -കേരളോത്സവത്തിന്റെ രണ്ടു ദിവസവും വൈകിട്ട് 4 മണി മുതൽ വൈവിധ്യമാർന്ന പരിപാടികളാണ് കാത്തിരിക്കുന്നത്. സംസ്ഥാന ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മേതിൽ ദേവിക, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സിതാര, അരവിന്ദ് നായർ, ആര്യ ദയാൽ, സച്ചിൻ വാര്യർ തുടങ്ങി കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്ത വ്യക്തികൾ ഈ രണ്ടു ദിവസങ്ങളിലായി കേരളോത്സവ വേദികളിൽ എത്തിച്ചേരും.

Story Highlights: Dubai Orma organizes Kerala Festival on December 1-2, featuring cultural performances and celebrity appearances

Leave a Comment