തൃശൂർ ലോ കോളജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; 12 പേർക്ക് പരുക്ക്

Anjana

SFI-KSU clash Thrissur Law College

തൃശൂർ ലോ കോളജിൽ എസ്എഫ്ഐയും കെഎസ്‌യുവും തമ്മിൽ സംഘർഷമുണ്ടായി. ഇരു വിഭാഗത്തിൽ നിന്നും ആറ് പേർക്ക് വീതം പരുക്കേറ്റു. കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ തകർത്തുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ കെഎസ്‌യു ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രതികരിച്ചു.

ഇന്നുച്ചയ്ക്ക് ശേഷമാണ് സംഘർഷം ഉണ്ടായത്. കൊടിമരം നശിപ്പിച്ചതിൽ പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകിയ പ്രകോപനത്തിൽ എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ ആക്രമിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു. പരിക്കേറ്റ കെഎസ്‌യു പ്രവർത്തകർ തൃശ്ശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ കെഎസ്‌യു പ്രവർത്തകർ പട്ടികയും ഇഷ്ടികയും ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ എസ്എഫ്ഐ പുറത്തുവിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ഇരുവിഭാഗവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കെഎസ്‌യു പ്രവർത്തകർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എന്നാൽ കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ നശിപ്പിച്ചുവെന്നും അതിന്റെ പ്രകോപനത്തിലാണ് സംഘർഷമുണ്ടായതെന്നുമാണ് കെഎസ്‌യുവിന്റെ വാദം.

Story Highlights: SFI-KSU clash at Thrissur Law College leaves 12 injured, both sides file police complaints

Leave a Comment