കാൻസ് ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യ പ്രഭയുടെ അർദ്ധനഗ്ന രംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി ദിവ്യ പ്രഭ രംഗത്തെത്തി. സിനിമയും പ്രേക്ഷകരും എത്രമാത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളിൽ അവർ എത്താൻ സമയമെടുക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
കപാഡിയ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമ പറയുന്ന മറ്റു വിഷയങ്ങൾ കാണാതെ ഇതുമാത്രം ചർച്ചയാകുന്നത് കഷ്ടമാണെന്നും ദിവ്യപ്രഭ പറഞ്ഞു. എന്നാൽ സെൻസിബിളായിട്ടുള്ള പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അത് സന്തോഷം നൽകുന്ന കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
‘ഈ സിനിമ കാൻസിലേക്ക് എത്തും എന്നത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഈ കാര്യം ഞാൻ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. ഇവിടെയുള്ള ആളുകൾക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ചപ്പാട് മനസിലാകാൻ കുറച്ച് സമയമെടുക്കും. അതുകൊണ്ട് നിരാശയില്ല. ഇതൊരു പുതിയ കാര്യമായിട്ട് തോന്നുന്നില്ല. പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ നിന്ന്,’ എന്ന് ദിവ്യപ്രഭ കൂട്ടിച്ചേർത്തു. അടുത്ത ഒരു സിനിമ വരുന്നതുവരെ മാത്രമേ ഇത്തരം ചർച്ചകൾക്ക് ആയുസ്സുള്ളൂ എന്നും അവർ അഭിപ്രായപ്പെട്ടു.
Story Highlights: Divya Prabha responds to social media discussions about semi-nude scene in Cannes award-winning film ‘All We Imagine as Light’