ചൈനയിലെ അണക്കെട്ട് ഭൂമിയുടെ കറക്കത്തെ മന്ദഗതിയിലാക്കി; ദിവസത്തിന്റെ ദൈർഘ്യം വർധിച്ചു

Anjana

Three Gorges Dam Earth rotation

ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്സെ നദിയിൽ നിർമ്മിച്ചിരിക്കുന്ന ത്രീ ഗോർജസ് അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തെ പോലും സ്വാധീനിക്കുന്നുവെന്ന് നാസ സ്ഥിരീകരിക്കുന്നു. വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ നിർമ്മിച്ച ഈ അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗത 0.06 മൈക്രോ സെക്കൻഡുകൾ കുറയ്ക്കുകയും ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുകയും ചെയ്തു. 2335 മീറ്റർ നീളവും 185 മീറ്റർ ഉയരവുമുള്ള ഈ അണക്കെട്ടിന്റെ റിസർവോയറിന് 40 ക്യുബിക്ക് കിലോമീറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്.

ഈ അധികഭാരം മൂലം ഭൂമിയുടെ ഭ്രമണവേഗത കുറഞ്ഞതോടെയാണ് ദിവസം പൂർത്തിയാകാൻ കൂടുതൽ സമയം വേണ്ടി വന്നത്. കറങ്ങുന്ന പമ്പരത്തിന് മുകളിൽ ഭാരം വയ്ക്കുമ്പോൾ കറക്കത്തിന്റെ വേഗത കുറയുന്നതുപോലെയാണ് അണക്കെട്ട് ഭൂമിയിൽ പ്രവർത്തിച്ചത്. കൂടാതെ, ഭൂമിയുടെ ധ്രുവസ്ഥാനത്തെ ഏകദേശം 2 സെന്റിമീറ്റർ മാറ്റാനും അണക്കെട്ടിന് സാധിച്ചു. പ്രകൃതി ദുരന്തങ്ങളും ചന്ദ്രന്റെ സ്വാധീനവും ഭൂമിയുടെ ഭ്രമണവേഗതയെ ബാധിക്കാറുണ്ടെങ്കിലും, ഒരു മനുഷ്യനിർമിത ഘടനയ്ക്ക് ഇത്രത്തോളം സ്വാധീനം ചെലുത്താനായി എന്നതാണ് പ്രധാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അണക്കെട്ടിന്റെ നിർമാണം ചില ഗുണങ്ങളും ഉളവാക്കി. വെള്ളപ്പൊക്കം കാര്യക്ഷമമായി നിയന്ത്രിക്കാനും വലിയ തോതിൽ ജലവൈദ്യുതി ഉൽപാദിപ്പിക്കാനും സാധിച്ചു. എന്നാൽ, ഇതിനായി 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു, കൃഷിയിടങ്ങൾ നശിച്ചു, പ്രദേശത്തെ ജൈവവൈവിധ്യത്തിന് ഭീഷണിയുണ്ടായി. നിരവധി സസ്യങ്ങൾ, പ്രാണികൾ, മത്സ്യങ്ങൾ, മൃഗങ്ങൾ എന്നിവയുടെ നിലനിൽപ്പ് അപകടത്തിലായി, ചില സസ്യ ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നു.

Story Highlights: China’s Three Gorges Dam slows Earth’s rotation, extending day length by 0.06 microseconds

Leave a Comment