കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. 2024 ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന ഈ മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180-ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് ജി.എസ്.ടി ഉൾപ്പെടെയുള്ള ഡെലിഗേറ്റ് ഫീസ്. ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേനയോ registration.iffk.in എന്ന ലിങ്കിലൂടെയോ രജിസ്ട്രേഷൻ നടത്താം.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കൺട്രി ഫോക്കസ് വിഭാഗം, ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകളും മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചിത്രങ്ങളും പ്രദർശിപ്പിക്കും.
വിദേശരാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം അതിഥികൾ, സംവിധായകർ, സാങ്കേതിക പ്രവർത്തകർ, ജൂറി അംഗങ്ങൾ എന്നിവർ മേളയിൽ പങ്കെടുക്കും. ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാസാംസ്കാരിക പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
Story Highlights: Kerala State Chalachitra Academy opens delegate registration for 29th IFFK in Thiruvananthapuram, featuring 180 films from various countries.