ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ സുരേന്ദ്രൻ; പാലക്കാട് തോൽവിയുടെ പശ്ചാത്തലത്തിൽ നടപടി

നിവ ലേഖകൻ

K Surendran BJP Kerala resignation

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു. ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയവും വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് 7066 വോട്ടുകളാണ് കുറഞ്ഞത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു. ഈ പരാജയത്തിന്റെ പേരിൽ ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചിരുന്നു.

അടിയന്തര കോർകമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിരുന്നു. പരാജയത്തിൽ വി മുരളീധരനും കെ സുരേന്ദ്രനെ കൈവിട്ടിരുന്നു. കുറച്ചുനാളായി ഇരുവരും തമ്മിൽ ശീത സമരത്തിലാണ്. സുരേന്ദ്രനെതിരായ നീക്കങ്ങൾക്ക് വി മുരളീധരൻ നിശബ്ദ പിന്തുണ നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരൻ അത്രകണ്ട് സജീവമായിരുന്നില്ല.

  സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പെരിങ്ങരയിൽ ഫ്ലക്സ് ബാനറുകൾ

Story Highlights: K Surendran expresses willingness to resign as BJP state president following Palakkad by-election defeat

Related Posts
കേരളത്തിലെ സാമ്പത്തിക സ്ഥിതി തകർച്ചയിലെന്ന് രാജീവ് ചന്ദ്രശേഖർ
Kerala economic situation

കഴിഞ്ഞ 9 വർഷമായി കേരളത്തിലെ സാമ്പത്തികരംഗം തകർന്നു കിടക്കുകയാണെന്നും ഈ നിയമസഭാ സമ്മേളനത്തിൽ Read more

‘കൃത്യതയില്ലാത്ത നേതൃത്വം’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ വിമർശനം കടുക്കുന്നു
Rajeev Chandrasekhar criticism

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിയിലെ വിവിധ സെല്ലുകളുടെ ചുമതലക്കാർ വിമർശനവുമായി Read more

കെ.സുരേന്ദ്രനെ പ്രശംസിച്ച് ജെ.പി. നദ്ദ
JP Nadda

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ജെ.പി. നദ്ദ പ്രശംസിച്ചു. കേരളത്തിൽ ആദ്യമായി ഒരു Read more

  38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; ഇന്ന് മാധ്യമങ്ങളെ കാണും
സിപിഎമ്മും കോൺഗ്രസും ജനങ്ങളെ ഒരുപോലെ വിഡ്ഢികളാക്കുന്നു; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
Kerala Politics

ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർത്തുവെന്ന് രാജീവ് ചന്ദ്രശേഖർ Read more

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം; ഗൃഹസമ്പർക്കത്തിന് ലഘുലേഖ പോലുമില്ലെന്ന് ആക്ഷേപം
Griha Sampark program

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ അധ്യക്ഷന്മാരും പ്രഭാരിമാരും വിമർശനവുമായി രംഗത്ത്. ഗൃഹസമ്പർക്ക പരിപാടിക്കുള്ള Read more

എയിംസ്: സുരേഷ് ഗോപിക്കെതിരെ ബിജെപി നേതൃത്വം; ഭിന്നത രൂക്ഷം
AIIMS in Kerala

കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതൃത്വവും Read more

ആഗോള അയ്യപ്പ സംഗമം പൂർണ പരാജയമെന്ന് രാജീവ് ചന്ദ്രശേഖർ
Ayyappa Sangamam

ആഗോള അയ്യപ്പ സംഗമം പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

  പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
അയ്യപ്പ സംഗമത്തിൽ നിന്നുള്ള ബിജെപി പിന്മാറ്റം; സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയിൽ അതൃപ്തി
Ayyappa Sangamam controversy

ആഗോള അയ്യപ്പ സംഗമത്തിൽ നിന്നുള്ള ബിജെപി നേതാക്കളുടെ പിന്മാറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ Read more

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെതിരെ വിമർശനം; എയിംസിൽ വ്യക്തത വേണമെന്ന് കോർകമ്മിറ്റിയിൽ ആവശ്യം
BJP core committee

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'കലുങ്ക് സൗഹൃദ സംവാദ'ത്തിനെതിരെ ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം. Read more

ബിജെപി വോട്ട് കണക്കിൽ കല്ലുകടി; സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
BJP Kerala politics

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അവകാശപ്പെട്ട വോട്ടുകളുടെ കണക്കുകൾ വ്യാജമാണെന്ന റിപ്പോർട്ട് രാജീവ് Read more

Leave a Comment