സന്നിധാനത്ത് അയ്യപ്പന് മുൻപിൽ നൃത്തം അവതരിപ്പിച്ച് 66 കാരി ലത കിഴക്കേമന

Anjana

Sabarimala dance performance

സന്നിധാനത്തെ ശ്രീധർമ്മ ഓഡിറ്റോറിയത്തിൽ അയ്യപ്പന് മുൻപിൽ നൃത്തം അവതരിപ്പിച്ച് 66 കാരി ലത കിഴക്കേമന സന്തോഷത്തിലാണ്. തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ ലത, അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്നു. റിട്ടയേർഡ് ഹെഡ് നേഴ്സ് ആയ ഇവർ 15 വർഷമായി മല ചവിട്ടുന്ന ഭക്തയാണ്.

ഇത്തവണ ഒറ്റയ്ക്കാണ് മല ചവിട്ടി അയ്യന് മുൻപിൽ നൃത്തം അവതരിപ്പിച്ചത്. മുൻപ് ഗുരുവായൂരും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഏറെ കാലത്തെ സ്വപ്‍ന സാക്ഷത്കാരത്തിന്റെ ചാരിതാർഥ്യത്തോടെയാണ് മലയിറക്കം. മകൻ അഭിലാഷ് പ്രഭുരാജ്, മരുമകൾ നിഷ, ചെറുമകൾ ആര്യ എന്നിവരാണ് ലതയുടെ കുടുംബാംഗങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകർ അധികമായി എത്തി. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എത്രത്തോളം തീർത്ഥാടകർ എത്തിയാലും സ്പോർട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിൻെറ കാലദൈർഘ്യം കുറവായതിനാൽ പല വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: 66-year-old Latha Kizhakkemana performs dance at Sabarimala Sannidhanam, fulfilling lifelong dream

Leave a Comment