പ്രേക്ഷക മനസ്സിൽ ഭീതിയും ചിരിയും; ‘ഹലോ മമ്മി’ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു

Anjana

Hello Mummy Malayalam horror-comedy

മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് ഹൊറർ കോമഡി ചിത്രങ്ങൾ. എന്നാൽ ഈ വിഭാഗത്തിൽ ഉള്ള സിനിമകൾ വളരെ കുറച്ച് മാത്രമേ മലയാളത്തിൽ പുറത്തിറങ്ങാറുള്ളൂ. ‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’, ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ചിരുന്നു. ഇപ്പോൾ ഈ കൂട്ടത്തിലേക്ക് ‘ഹലോ മമ്മി’ എന്ന പുതിയ ചിത്രം കൂടി ചേർത്തുവെക്കാമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ആയ ഈ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ഭീതിയും തിയറ്ററുകളിൽ ചിരിയുടെ അലയടിയും സൃഷ്ടിച്ചുകൊണ്ട് മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.

ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി-ഹൊറർ ചിത്രം എത്തിയതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികൾ. ഫാന്റസി ഘടകം കൂടി ചേർന്നപ്പോൾ കുടുംബ പ്രേക്ഷകരും ഏറെ സന്തോഷത്തിലാണ്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോണിയായി ഷറഫുദ്ദീനും സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. പ്രേതത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഈ സിനിമയിൽ ബോണിയെ പിന്തുടരുന്ന ആത്മാവിനെയും അതുമൂലം ബോണി നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തിലുടനീളം കാണാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവാഹം കഴിക്കാതെ നടക്കുന്ന ബോണി സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. തുടർന്ന് ഇരുവരും വിവാഹിതരാവുന്നു. എന്നാൽ വിവാഹശേഷം സ്റ്റെഫിയോടൊപ്പം ബോണിയുടെ ജീവിതത്തിലേക്ക് മറ്റൊരാൾകൂടി കടന്നുവരുന്നതോടെയാണ് കഥ രസകരമായ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നത്. കഥയിലെ ഫാന്റസി എലിമെന്റ് ചിത്രത്തിന് പുതുമ നൽകുന്നു. ഛായാഗ്രഹണവും ചിത്രസംയോജനവും മികച്ച രീതിയിൽ നിർവഹിച്ചിട്ടുണ്ട്. വിഎഫ്എക്സും ആർട്ടും ഇഴചേർന്നു കിടക്കുന്നതിനാൽ വ്യത്യസ്തമായ ദൃശ്യാനുഭവം സൃഷ്ടിക്കുന്നു. കഥാപാത്രങ്ങളെ പക്വതയോടെ അവതരിപ്പിച്ചതിലൂടെ അഭിനേതാക്കളും പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു.

Story Highlights: Malayalam horror-comedy film ‘Hello Mummy’ receives positive audience response, blending fear and laughter with fantasy elements

Leave a Comment