90,000 രൂപ സർവീസ് ബിൽ: ഒല ഇലക്ട്രിക് സ്‌കൂട്ടർ അടിച്ചുതകർത്ത് യുവാവ്

Anjana

Ola Electric scooter smashed

ഒല ഇലക്ട്രിക് സ്‌കൂട്ടർ അടിച്ചുതകർത്ത യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വാഹനം വാങ്ങി ഒരു മാസത്തിന് ശേഷം നടത്തിയ സർവീസിൽ 90,000 രൂപ ബിൽ വന്നതിനെ തുടർന്നാണ് യുവാവ് ഷോറൂമിന് മുന്നിൽ വെച്ച് സ്കൂട്ടർ ചുറ്റിക കൊണ്ട് അടിച്ചുതകർത്തത്. സ്കൂട്ടർ മറിച്ചിട്ട് നിരവധി തവണ അടിക്കുന്നതും ചുറ്റു കൂടി നിൽക്കുന്നവർ യുവാവിനൊപ്പം കൂടുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒല ഇലക്ട്രിക് സ്കൂട്ടറിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. മോശം സർവീസിനെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വിമർശനവുമായി രംഗത്തെത്തിയിരുന്നു. അഗർവാൾ-കമ്ര തർക്കത്തെക്കുറിച്ചുള്ള പൊതു പ്രതികരണങ്ങൾ ഭൂരിഭാ​ഗവും കമ്രയുടെ പക്ഷത്തായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒല ഉപഭോക്താക്കളെന്ന് അവകാശപ്പെടുന്ന നിരവധി ആളുകൾ കമ്രയുടെ പ്രസ്താവനകളെ പിന്തുണച്ചെത്തി. തുടർന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയ്ക്ക് നോട്ടീസ് നൽ‌കിയിരുന്നു. ഈ സംഭവങ്ങൾ ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഗുണനിലവാരത്തെയും സേവനത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.

Story Highlights: Angry Ola Electric customer smashes scooter with hammer after receiving Rs 90,000 service bill

Leave a Comment