പി എം എ സലാമിന്റെ പരാമർശം ലീഗിന്റെ നിലപാടല്ല; കുഞ്ഞാലിക്കുട്ടി തിരുത്തി

നിവ ലേഖകൻ

PMA Salam controversy

പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിച്ച സംഭവത്തില് പി എം എ സലാമിനെ തിരുത്തി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സലാം പറഞ്ഞത് ലീഗ് നിലപാട് അല്ലെന്നും ഇത്തരം പരാമര്ശങ്ങള് എതിര്ക്കപ്പെടേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം, കൂടുതല് സമസ്ത നേതാക്കള് സലാമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുവൈറ്റ് കെഎംസിസി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു മുസ്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി എം എ സലാമിന്റെ വിവാദ പരാമര്ശം ഉണ്ടായത്. സാദിഖലി തങ്ങള് കൈവച്ച് അനുഗ്രഹിച്ചയാള് ജയിച്ചെന്നും മുത്തുക്കോയ തങ്ങള് അനുഗ്രഹിച്ചയാള് മൂന്നാം സ്ഥാനത്തേക്ക് പോയെന്നുമായിരുന്നു സലാമിന്റെ പരാമര്ശം. ഈ സംഭവത്തില് കടുത്ത എതിര്പ്പുമായി സമസ്തയുടെയും, സമസ്ത യുവജന, വിദ്യാര്ത്ഥി സംഘടനകളുടെയും നേതാക്കള് രംഗത്തെത്തി. ഇതിനെ തുടര്ന്ന് പിഎം എ സലാം വിശദീകരണവുമായി എത്തി.

സമസ്ത അധ്യക്ഷന് ജിഫ്രി തങ്ങളെ അപമാനിച്ചു എന്നത് വ്യാജ പ്രചരണമാണെന്നും മുഖ്യമന്ത്രിക്കെതിരായ വിമര്ശനമാണ് ജിഫ്രി തങ്ങള്ക്കെതിരെ എന്ന് പ്രചരിപ്പിക്കുന്നതെന്നും സലാം വ്യക്തമാക്കി. എന്നാല് സലാമിന്റെ നിലപാടിനെയും വിശദീകരണത്തെയും തള്ളി മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സലാം അനാവശ്യ വിവാദങ്ങള് ഉണ്ടാക്കുന്നുവെന്ന് ഐഎന്എല് വിമര്ശിച്ചതോടെ, സലാം പരസ്യമായി മാപ്പ് പറയണമെന്ന് ഐഎന്എല് സംസ്ഥാന ജനറല് സെക്രട്ടറി കാസിം ഇരിക്കൂര് ആവശ്യപ്പെട്ടു.

  വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ

Story Highlights: PK Kunhalikkutty corrects PMA Salam’s controversial statement about Jifri Muthukoya Thangal

Related Posts
വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

ലീഗ് വർഗീയ കക്ഷികളുമായി സഖ്യത്തിലില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
Kunhalikutty

മുസ്ലിം ലീഗ് ഒരു വർഗീയ കക്ഷിയുമായും സഖ്യത്തിലില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എം.വി. Read more

ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക്: എം വി ഗോവിന്ദൻ
Kerala Politics

മുസ്ലിം ലീഗ് മതസംഘടനകളുമായി കൂട്ടുചേർന്ന് മുന്നോട്ടുപോകുന്നുവെന്നും ഇത് കോൺഗ്രസിന് ഗുണകരമാണെന്നും എം വി Read more

  സ്വദേശാഭിമാനി രാമൃഷ്ണ പിള്ള ഓർമ്മയായിട്ട് 109 വർഷം
തരൂർ വിവാദം: കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കണമെന്ന് മുസ്ലിം ലീഗ്
Tharoor Controversy

ശശി തരൂരിന്റെ വിവാദ നിലപാടുകൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് Read more

കെഎംഎംഎൽ തട്ടിപ്പ്: മെക്കാ വഹാബിനെ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കി
KMML job scam

കൊല്ലം കെഎംഎംഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 2,50,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ Read more

കെ.കെ. ശൈലജക്കെതിരെ വ്യാജ വീഡിയോ: മുസ്ലിം ലീഗ് നേതാവിന് പിഴ
fake video

കെ.കെ. ശൈലജയ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച മുസ്ലിം ലീഗ് നേതാവിന് 15,000 രൂപ Read more

ജാതി-മത ഭേദമന്യേ: സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ പിഎംഎ സലാം
PMA Salam

സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് പി.എം.എ. സലാം രൂക്ഷ Read more

ജിഫ്രി തങ്ങൾക്ക് മറുപടി നൽകി പി.എം.എ സലാം
PMA Salam

സമസ്ത - കാന്തപുരം വിവാദത്തിൽ ജിഫ്രി തങ്ങളുടെ വിമർശനത്തിന് മറുപടിയുമായി പി എം Read more

  വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
കാന്തപുരത്തെ പിന്തുണച്ച് പി.എം.എ. സലാം; എം.വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം
PMA Salam

എം.വി ഗോവിന്ദനെതിരെ കാന്തപുരം നടത്തിയ പ്രസ്താവനയെ പിന്തുണച്ച് പി.എം.എ. സലാം. മതപണ്ഡിതന്മാർ മതകാര്യങ്ങൾ Read more

സമസ്തയിലെ സമവായ ചർച്ച പരാജയം; ലീഗ്-സമസ്ത തർക്കം മുറുകുന്നു
League-Samastha Dispute

മുസ്ലിം ലീഗും സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗവും തമ്മിലുള്ള സമവായ ചർച്ച പരാജയപ്പെട്ടു. Read more

Leave a Comment