ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിക്ക് തുടര്ച്ചയായ അഞ്ചാം തോല്വി. ടോട്ടനം 4-0ന് സിറ്റിയെ തകര്ത്തതോടെ ഹോം ഗ്രൌണ്ടില് 52 അപരാജിത മത്സരം എന്ന റെക്കോര്ഡും സിറ്റിക്ക് നഷ്ടപ്പെട്ടു. പെപ് ഗാര്ഡിയോളയുടെ ഈ സീസണിലെ തന്ത്രങ്ങളെല്ലാം വിഫലമാകുകയാണ്. ഈ ആഴ്ചയാണ് പെപിന്റെ കരാര് സിറ്റി 2027 വരെ നീട്ടിയത്.
ആദ്യ പകുതിയുടെ ഏഴ് മിനിറ്റിനുള്ളില് ജെയിംസ് മാഡിസണ് രണ്ട് തവണ വല ചലിപ്പിച്ചു. പെഡ്രോ പോറോ തന്റെ മുന് ക്ലബിന്റെ മുറിവുകളില് ഉപ്പ് പുരട്ടുകയും ബ്രണ്ണന് ജോണ്സണ് പരാജയം പൂര്ത്തിയാക്കുകയും ചെയ്തു. മറ്റ് മത്സരങ്ങളില് ചെല്സി ലൈസസ്റ്ററിനെയും, ആഴ്സണല് നോട്ടം ഫോറസ്റ്റിനെയും, ബ്രൈറ്റന് ബോണെമൗത്തിനെയും, വോള്വ്സ് ഫുള്ഹാമിനെയും പരാജയപ്പെടുത്തി.
ആസ്റ്റണ് വില്ല- ക്രിസ്റ്റല് പാലസ്, എവര്ട്ടണ് ബ്രെന്റ്ഫോര്ഡ് മത്സരങ്ങള് സമനിലയിലായി. ലീഗ് പട്ടികയില് 28 പോയിന്റുമായി ലിവര്പൂള് ആണ് ഒന്നാമത്. 23 പോയിന്റുമായി മാഞ്ചസ്റ്റര് സിറ്റി രണ്ടാമതും 22 പോയിന്റുമായി ചെല്സി മൂന്നാമതുമാണ്.
Story Highlights: Manchester City suffers fifth consecutive defeat in Premier League, losing 4-0 to Tottenham