ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്റിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ ശക്തമായ നിലയിലാണ്. മൂന്നാം ദിനം ഉച്ചയ്ക്ക് പിരിഞ്ഞപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് നേടിയിട്ടുണ്ട്. 321 റൺസിന്റെ ലീഡ് നേടിയ ഇന്ത്യയ്ക്ക് വേണ്ടി ഓപണർ യശസ്വി ജയ്സ്വാൾ 141 റൺസുമായും ദേവ്ദത്ത് പടിക്കൽ 25 റൺസുമായും ക്രീസിൽ തുടരുകയാണ്.
കെഎൽ രാഹുൽ 77 റൺസെടുത്ത് പുറത്തായി. മിച്ചൽ സ്റ്റാർക്കിനാണ് രാഹുലിന്റെ വിക്കറ്റ് ലഭിച്ചത്. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 150 റൺസ് നേടിയിരുന്നു. എന്നാൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 104 റൺസിൽ ഒതുങ്ങി.
ഓസ്ട്രേലിയൻ ബാറ്റിങ് നിരയിൽ കാര്യമായ ചെറുത്തുനിൽപ്പുകളുണ്ടായില്ല. ക്യാപ്റ്റൻ ജസ്പ്രീത് ബുംറ 18 ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്തു. അരങ്ങേറ്റ താരം ഹർഷിത് റാണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി ഓസീസിന്റെ ബാറ്റിങ് തകർത്തു.
Story Highlights: India dominates Australia in Border Gavaskar Trophy with Yashasvi Jaiswal’s century and strong bowling performance