29-ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25ന് ആരംഭിക്കും

Anjana

IFFK delegate registration

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർത്ഥികൾക്ക് 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേനയോ registration.iffk.in എന്ന വെബ്സൈറ്റിലൂടെയോ രജിസ്ട്രേഷൻ നടത്താം.

എട്ടു ദിവസം നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180-ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംവിധായകർ, സാങ്കേതിക പ്രവർത്തകർ, ജൂറി അംഗങ്ങൾ എന്നിവരുൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം അതിഥികൾ മേളയിൽ പങ്കെടുക്കും. ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാസാംസ്കാരിക പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

Story Highlights: Kerala State Chalachitra Academy to host 29th IFFK in Thiruvananthapuram from December 13-20, 2024, with delegate registration starting November 25.

Leave a Comment