ഐപിഎല്‍ ലേലത്തിന് മുന്നോടിയായി അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ നിരാശാജനക പ്രകടനം

Anjana

Arjun Tendulkar IPL auction performance

ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ പ്രകടനം നിരാശാജനകമായി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഗോവയുടെ ഉദ്ഘാടന മത്സരത്തില്‍ അര്‍ജുന്‍ നാലോവറില്‍ 48 റണ്‍സ് വിട്ടുകൊടുക്കുകയും വിക്കറ്റ് നേടാന്‍ പരാജയപ്പെടുകയും ചെയ്തു. ബാറ്റിങ്ങിലും നാല് പന്തില്‍ വെറും ഒമ്പത് റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഫലത്തില്‍ ഗോവ 26 റണ്‍സിന് മുംബൈയോട് തോറ്റു.

നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നില്ല. 2022ലെ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്ക് മുംബൈ അര്‍ജുനെ വാങ്ങിയിരുന്നു. എന്നാല്‍ 2023ലെ സീസണില്‍ നാല് തവണ കളിച്ച് മൂന്ന് വിക്കറ്റ് മാത്രമേ വീഴ്ത്താന്‍ കഴിഞ്ഞുള്ളൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈയടുത്ത് മാന്യമായ ഫോമിലാണെങ്കിലും അര്‍ജുനെ ഏതെങ്കിലും ടീം ലേലം വിളിക്കുമോയെന്നത് കണ്ടറിയണം. കഴിഞ്ഞ സീസണില്‍ ഒരു മത്സരം മാത്രമാണ് അർജുൻ കളിച്ചത്. ഐപിഎല്‍ ലേലത്തില്‍ വിറ്റുപോകാന്‍ അര്‍ജുന് ലഭിച്ച മികച്ച അവസരങ്ങളായിരുന്നു ഇപ്പോഴത്തെ മത്സരങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമായി.

Story Highlights: Arjun Tendulkar’s disappointing performance in Syed Mushtaq Ali Trophy T20 tournament ahead of IPL mega auction

Leave a Comment